എല്ജെഡി-ആര്ജെഡി ലയനം ഒക്ടോബര് 12 ന്; ഇന്ത്യാ മുന്നണിക്ക് കരുത്താകുമെന്ന് ശ്രേയാംസ്കുമാര്

മതേരതര മൂല്യങ്ങളെ ഉയര്ത്തിപ്പിടിക്കുകയാണ് ലക്ഷ്യമെന്നും എം വി ശ്രേയാംസ്കുമാര്

dot image

കോഴിക്കോട്: എല്ജെഡി-ആര്ജെഡി ലയനം ഒക്ടോബര് 12 ന്. മതേരതര മൂല്യങ്ങളെ ഉയര്ത്തിപ്പിടിക്കുകയാണ് ലക്ഷ്യമെന്നും ലയനം ഇന്ത്യാ മുന്നണിക്ക് കരുത്തുപകരുമെന്നും എം വി ശ്രേയാംസ്കുമാര് പറഞ്ഞു. എല്ജെഡി-ആര്ജെഡി ലയന സമ്മേളനത്തെ കുറിച്ച് മാധ്യമ പ്രവര്ത്തകരോട് സംസാരിക്കുകയായിരുന്നു ശ്രേയാംസ്.

ജെഡിഎസ് കേരളഘടകം കൂടി ആര്ജെഡിയില് ലയിക്കുന്നത് സംബന്ധിച്ച്ജെഡിഎസ് നേതൃത്വവുമായി സംസാരിച്ചിരുന്നു. സാങ്കേതികമായി ജെഡിഎസ് ദേശീയ നേതൃത്വം എന്ഡിഎക്കൊപ്പം ചേര്ന്നത് കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷത്തിന് യോജിക്കില്ല. ജെഡിഎസ് എന്താണ് ചെയ്യാന് പോകുന്നതെന്ന് അറിയില്ല എന്നും ശ്രേയാംസ്കുമാര് പ്രതികരിച്ചു. ജെഡിഎസ് കേരള ഘടകം ആര്ജെഡിയില് ലയിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ശ്രേയാംസ് പ്രതികരിച്ചിരുന്നു.

മന്ത്രിസ്ഥാനം ആവശ്യപ്പെട്ടതായും ശ്രേയാംസ്കുമാര് സൂചിപ്പിച്ചു. എന്നാല് സമാനചിന്താഗതിക്കാന് ബിജെപിക്കെതിരെ ഒന്നിക്കുകയെന്നതിനാണ് നിലവിലെ സാഹചര്യത്തില് മുന്ഗണനയെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

dot image
To advertise here,contact us
dot image