വിമാനയാത്ര നിരക്ക് വര്ദ്ധന ചോദ്യം ചെയ്ത് നല്കിയ ഹര്ജി; സംസ്ഥാന സര്ക്കാരിനെയും കക്ഷി ചേര്ക്കും

സംസ്ഥാന വ്യോമയാന വകുപ്പ് സെക്രട്ടറിയെയാണ് ഹര്ജിയില് കക്ഷി ചേര്ക്കുന്നത്

dot image

കൊച്ചി: വിമാനയാത്ര നിരക്ക് വര്ദ്ധന ചോദ്യം ചെയ്ത് നല്കിയ ഹര്ജിയില് സംസ്ഥാന സര്ക്കാരിനെയും കക്ഷി ചേര്ക്കും. സംസ്ഥാന വ്യോമയാന വകുപ്പ് സെക്രട്ടറിയെയാണ് ഹര്ജിയില് കക്ഷി ചേര്ക്കുന്നത്. ജസ്റ്റിസ് ദേവന് രാമചന്ദ്രന് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിര്ദ്ദേശം.

കേരളത്തിലേക്കും തിരിച്ചുമുള്ളവരുടെ യാത്രാക്കൂലിക്കാര്യത്തില് സംസ്ഥാന സര്ക്കാരിന് ഇടപെടാനാകുമോയെന്ന് ഹൈക്കോടതി പരിശോധിക്കും. ഈ സാഹചര്യത്തിലാണ് സംസ്ഥാന വ്യോമയാന വകുപ്പ് സെക്രട്ടറിയെയും കക്ഷി ചേര്ത്തത്.

അനിയന്ത്രിത യാത്രാനിരക്ക് വര്ദ്ധന യഥാര്ത്ഥ പ്രശ്നമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇതുമൂലം സാധാരണക്കാര്ക്ക് യാത്ര ഒഴിവാക്കേണ്ടിവരുന്നുവെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് നിരീക്ഷിച്ചു. കേന്ദ്ര വ്യോമയാന മന്ത്രാലയം, കേന്ദ്ര സിവില് ഏവിയേഷന് അതോറിറ്റി തുടങ്ങിയവരെ എതിര്കക്ഷികളാക്കിയാണ് ഹര്ജി. പ്രവാസി വ്യവസായിയായ സെനുലാബ്ദിന് നല്കിയ ഹര്ജി ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us