തിരുവനന്തപുരം: നിയമനത്തട്ടിപ്പ് കേസില് പ്രതി അഖില് സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊട്ടാരക്കര ജയിലിലെത്തിയാണ് തിരുവനന്തപുരം കന്റോണ്മെന്റ് പൊലീസ് അഖില് സജീവിനെ അറസ്റ്റ് ചെയ്തത്.
പ്രതിയെ നാളെ കസ്റ്റഡിയില് വാങ്ങാനാണ് പൊലീസിന്റെ തീരുമാനം. റിപ്പോര്ട്ടര് ചാനലാണ് നിയമനത്തട്ടിപ്പ് കേസ് പുറത്തുകൊണ്ടുവന്നത്.
സംസ്ഥാന വ്യാപകമായി പ്രതിക്ക് പത്തിലധികം കേസുകള് ഉണ്ടെന്ന് നേരത്തേ പ്രോസിക്യൂഷന് കോടതിയില് അറിയിച്ചിരുന്നു. സിഐടിയു പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസിലെ ഫണ്ട് വെട്ടിച്ച കേസിലും സ്പൈസസ് ബോര്ഡില് ജോലി വാഗ്ദാനം ചെയ്ത് നാലര ലക്ഷം രൂപ തട്ടിയ കേസിലുമാണ് അഖില് സജീവിനെ നേരത്തേ അറസ്റ്റ് ചെയ്തത്.
തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ അഖില് സജീവ് ഒളിവില് പോയിരുന്നു. പിന്നീട് തമിഴ്നാട് തേനിയില് നിന്നാണ് അഖില് സജീവ് പിടിയിലായത്. മലപ്പുറം സ്വദേശിയായ ഹരിദാസന് നല്കിയ പരാതി റിപ്പോര്ട്ടര് ടി വി വാര്ത്തയാക്കിയതിന് പിന്നാലെയാണ് അഖില് സജീവിനെതിരായ കൂടുതല് തട്ടിപ്പുകള് പുറത്തുവന്നത്.