സഹകരണ മേഖലയിലെ അഴിമതി മന്ത്രി അറിഞ്ഞുകൊണ്ടെന്ന് സുരേന്ദ്രൻ; തിരിച്ചടിച്ച് വി എൻ വാസവൻ

ഏതുതരത്തിലുള്ള ക്രമക്കേടുണ്ടായാലും ശക്തമായ നടപടി സ്വീകരിക്കുമെന്ന് വി എൻ വാസവൻ

dot image

കോഴിക്കോട്: സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സഹകരണ മേഖലയിലെ അഴിമതി മന്ത്രിയുടെ അറിവോടെയെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ നടത്തിയ പദയാത്രയ്ക്ക് പിന്നാലെ സുരേഷ് ഗോപിക്കെതിരെ കേസെടുത്തിരുന്നു. പൊലീസ് കേസിൽ ഭയമില്ലെന്നും സഹകരണ അഴിമതി ഉയർത്തി ബിജെപി സമരം ശക്തമാക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

പുതുപ്പള്ളിയിൽ ആദ്യം സിപിഐഎം വോട്ട് കുറഞ്ഞത് ചർച്ച ചെയ്യട്ടെ, എന്നിട്ട് മതി ബിജെപിയോട് ചോദിക്കൽ. ബിജെപി ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തുടങ്ങി. ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപി മുന്നേറ്റമുണ്ടാക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

സുരേന്ദ്രന്റെ ആരോപണങ്ങൾക്ക് വാസവൻ മറുപടി നൽകി. അവർക്ക് എന്തും പറയാനുള്ള അവകാശമുണ്ട്, അത് രാഷ്ട്രീയമല്ലേ എന്ന് വാസവൻ ചോദിച്ചു. സഹകരണ വകുപ്പ് ഈ രംഗത്ത് കൃത്യമായി ഇടപെടലുകൾ നടത്തുന്നുണ്ട്. അതുകൊണ്ടാണ് ഇതെല്ലാം പുറത്ത് വന്നത്. അന്വേഷിക്കാതിരുന്നെങ്കിൽ ഇതൊന്നും അറിയില്ലായിരുന്നു. കൃത്യമായി ഓരോന്ന് എടുക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഇത്.

കരുവന്നൂരിൽ റിപ്പോർട്ട് വന്ന ഉടൻ തന്നെ ഭരണസമിതിയെ പിരിച്ചുവിട്ട്, ജീവനക്കാർക്കെതിരെ നടപടിയെടുത്ത്, വിജിലൻസ് അന്വേഷണം അടക്കം എല്ലാനടപടിയും എടുത്തിട്ടുണ്ട്. ഏതുതരത്തിലുള്ള ക്രമക്കേടുണ്ടായാലും ശക്തമായ നടപടി സ്വീകരിക്കും. ഭരിക്കുന്ന സംഘം നോക്കിയിട്ടല്ല, ബിജെപിയുടെ സംഘവും ക്രമക്കേട് നടത്തുന്നുണ്ടല്ലോ എന്നും വാസവൻ ചോദിച്ചു.

കരുവന്നൂരിൽ ഇടപാടുകാർക്ക് 73 കോടി രൂപ കൊടുത്തു. അവശേഷിക്കുന്ന ഇടപാടുകാർക്ക് കൂടി പണം കൊടുക്കാനുള്ള നടപടി സ്വീകരിക്കുകയാണ്. കേരള ബാങ്ക് റിസർവ് ബാങ്കിന്റെ അംഗീകാരത്തോടെ ഉണ്ടായതാണ്. റിസർബാങ്കിന്റെ അനുമതിക്ക് വിധേയമായിട്ടേ കേരള ബാങ്കിന് നടപടി സ്വീകരിക്കാൻ കഴിയൂ. പണം റിസർ ബാങ്കിന്റെ ശ്രദ്ധയിൽപ്പെടുത്തി കേരള ബാങ്കിന് നൽകാൻ കഴിയുന്ന സാഹചര്യമുണ്ടാക്കാൻ പറ്റുമോ എന്ന് നോക്കും

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: ഇഡി അന്വേഷണം സഹകരണ സ്ഥാപനങ്ങളിലേക്കും; റബ്കോ എംഡിയെ ചോദ്യം ചെയ്യും
കരുവന്നൂരിൽ മറുപടി അല്ല നടപടി ആണ് പ്രതീക്ഷിക്കുന്നത്: സുരേഷ് ഗോപി
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us