കോഴിക്കോട്: കോഴിക്കോട് ലോക്സഭ സീറ്റ് തിരിച്ചുവേണമെന്ന് എല്ജെഡി നേതാവ് എം വി ശ്രേയാംസ് കുമാർ. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില് സീറ്റ് തിരിച്ചു ചോദിച്ചിരുന്നു. അടുത്ത തവണ നൽകുമെന്ന് അന്നത്തെ സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉറപ്പുനൽകിയതാണ്. ഇത്തവണ ഇതേ സീറ്റ് വീണ്ടും ആവശ്യപ്പെടുമെന്നും ശ്രേയാംസ് കുമാർ പറഞ്ഞു.
എൽജെഡി-ആർജെഡി ലയനം സോഷ്യലിസ്റ്റ് പാർട്ടികളുടെ ഐക്യത്തിന്റെ തുടക്കമെന്നും എം വി ശ്രേയാംസ് കുമാർ പറഞ്ഞു. കേരളത്തിൽ ജെഡിഎസ്സിനെ തുറന്ന മനസ്സോടെ സ്വാഗതം ചെയ്യുന്നു. സാങ്കേതിക തടസ്സങ്ങൾ മാത്രം ബാക്കിയാണ്. അത് മാറുമെന്നും ലയനം സാധ്യമാകുമെന്നും ശ്രേയാംസ് കുമാർ വ്യക്തമാക്കി.
ജെഡിഎസ് ദേശീയ നേതൃത്വം എൻഡിഎ സഖ്യത്തിനൊപ്പം ചേർന്നതോടെ ഇടത് മുന്നണിക്കൊപ്പമുള്ള കേരള ഘടകം പ്രതിസന്ധിയിലായിരുന്നു. ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിനൊപ്പമല്ലെന്നും ഇടത് മുന്നണിക്കൊപ്പം തുടരുമെന്നുമാണ് കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന ഘടകത്തിന്റെ യോഗത്തിന് ശേഷം പ്രസിഡന്റ് മാത്യു ടി തോമസ് വ്യക്തമാക്കിയത്.
'എൽഡിഎഫിനൊപ്പം ഉറച്ചു നിൽക്കും'; ദേശീയ നേതൃത്വത്തിന്റെ തീരുമാനം തള്ളി ജെഡിഎസ്