പെരുങ്കടവിള സഹകരണ സംഘത്തിലെ തട്ടിപ്പിന് ഒത്താശ ചെയ്ത് പൊലീസ്; അസി. രജിസ്ട്രാറുടെ റിപ്പോർട്ട്

പെരുങ്കടവിള സഹകരണ സംഘം തട്ടിപ്പിൽ ഭരണസമിതിക്ക് പൊലീസും ഒത്താശ ചെയ്തെന്നാണ് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാറുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്

dot image

തിരുവനന്തപുരം: കോൺഗ്രസ് നിയന്ത്രണത്തിലുള്ള പെരുങ്കടവിള ഫാർമേഴ്സ് സഹകരണ സംഘത്തിലെ തട്ടിപ്പിന് പൊലീസിന്റെ സഹായവും. സംഘത്തിലെ വ്യാജ പെയ്മെൻറ് റെസീപ്റ്റ് പിടിച്ചെടുക്കാൻ തയ്യാറാകാതെ പൊലീസ്. നാനൂറോളം വ്യാജ റസീപ്റ്റുകളാണ് സഹകരണ അസിസ്റ്റൻറ് രജിസ്ട്രാറുടെ അന്വേഷണത്തിൽ കണ്ടെത്തിയത്. അതേസമയം ചട്ടം ലംഘിച്ച് അധിക പലിശ നൽകിയതിലൂടെ സംഘത്തിന് 40.73 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു.

പെരുങ്കടവിള സഹകരണ സംഘം തട്ടിപ്പിൽ ഭരണസമിതിക്ക് പൊലീസും ഒത്താശ ചെയ്തെന്നാണ് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാറുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. വ്യാജ റസീപ്റ്റിലൂടെ കടുംവെട്ട് നടത്തിയ പ്രസിഡന്റിനെയും സെക്രട്ടറിയേയും പൂട്ടാൻ പൊലീസ് തയ്യാറാകുന്നില്ലെന്നാണ് പരാതി.

പെരുങ്കടവിള ഫാർമേഴ്സ് സോഷ്യൽ വെൽഫെയർ സഹകരണ സംഘത്തിൽ വ്യാജ റസീപ്റ്റിലൂടെയും പണത്തട്ടിപ്പ് നടത്തിയെന്നാണ് സഹകരണ അസി. രജിസ്ട്രാറുടെ റിപ്പോർട്ട്. വായ്പ്പാക്കാരൻ തിരിച്ചടയ്ക്കുന്ന തുക യഥാർത്ഥ റസീപ്റ്റിൽ കുറച്ച് കാണിച്ചാണ് തട്ടിപ്പ്. നാനൂറോളം റസീപ്റ്റുകൾ തട്ടിപ്പിന് ഉപയോഗിച്ചിട്ടുണ്ട്. റസീപ്റ്റ് കണ്ടെത്താൻ മാരായിമുട്ടം പൊലീസിന്റെ സഹായം തേടിയെങ്കിലും ലഭിച്ചില്ലെന്നാണ് സഹകരണ അസിസ്റ്റൻറ് രജിസ്ട്രാറുടെ റിപ്പോർട്ടിലെ കുറ്റപ്പെടുത്തൽ.

പെരുങ്കടവിള സോഷ്യൽ വെൽഫെയർ സഹകരണ സംഘത്തിൽ വൻ ക്രമക്കേടെന്ന് കണ്ടെത്തല്; വെട്ടിച്ചത് കോടികള്

പ്രസിഡന്റിന്റേയും സെക്രട്ടറിയുടേയും നിർദ്ദേശപ്രകാരമാണ് വ്യാജ റസീപ്റ്റ് തയ്യാറാക്കിയതെന്നാണ് ജീവനക്കാരുടെ മൊഴി. വ്യാജ റെസീപ്റ്റിലൂടെ വ്യാപകമായി സെക്രട്ടറി കെ എസ് സ്മിതയും ഭരണസമിതിയും പണാപഹരണം നടത്തിയെന്നാണ് റിപ്പോർട്ടിലെ പരാമർശം. സഹകരണ രജിസ്ട്രാറുടെ സർക്കുലർ മറികടന്ന് നിക്ഷേപത്തിന് പലിശ കൂട്ടി നൽകിയെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതുവഴി സംഘത്തിന് നഷ്ടമായത് 40.73 ലക്ഷം രൂപയാണ്.

പെരുങ്കടവിള സഹകരണ സംഘത്തിൽ ചിട്ടിയുടെ മറവിലും തട്ടിപ്പ്; 4.76 കോടി രൂപ കാണാനില്ല
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us