ട്രക്ക് ഡ്രൈവർമാരുടെ സമരം നാളെ; സംസ്ഥാനത്ത് പാചക വാതക സിലിണ്ടർ നീക്കം നിലയ്ക്കും

സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ നടക്കുന്ന സമരം ഉച്ച വരെ എന്നാണ് അറിയിച്ചിരിക്കുന്നതെങ്കിലും ചരക്ക് നീക്കം പൂർണമായും തടസപ്പെട്ടേക്കും എന്നാണ് തൊഴിലാളി സംഘടനകൾ നൽകുന്ന സൂചന.

dot image

കൊച്ചി: നാളെ എൽ പി ജി പ്ലാന്റുകളിൽ ട്രക്ക് ഡ്രൈവർമാരുടെ സമരം. സമരത്തെ തുടർന്ന് സംസ്ഥാനത്ത് പാചക വാതക സിലിണ്ടർ നീക്കം നിലയ്ക്കും.

സംസ്ഥാനത്ത് ബിപിസിഎൽ, ഐഒസി, എച്ച്പിസിഎൽ കമ്പനികളുടെ പ്ലാന്റുകളിലാണ് നാളെ സമരം നടക്കുക. ട്രക്കുടമകളും ഡ്രൈവർമാരും തമ്മിൽ വേതനത്തെ ചൊല്ലി തുടരുന്ന തർക്കമാണ് സമരത്തിന് വഴി വച്ചത്. സമരത്തെ തുടർന്ന് നാളെ സംസ്ഥാന വ്യാപകമായി സിലിണ്ടർ നീക്കം നിലക്കും. സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ നടക്കുന്ന സമരം ഉച്ച വരെ എന്നാണ് അറിയിച്ചിരിക്കുന്നതെങ്കിലും ചരക്ക് നീക്കം പൂർണമായും തടസപ്പെട്ടേക്കും എന്നാണ് തൊഴിലാളി സംഘടനകൾ നൽകുന്ന സൂചന.

അതിനിടെ അമ്പലമുകൾ ബി പി സി എൽ പ്ലാന്റിൽ ഇന്ന് ചരക്ക് നീക്കം നിലച്ചു. ലോഡിറക്കുന്നതിനിടെ തൊഴിലാളിക്ക് പരിക്കേറ്റതിനെ തുടർന്നുണ്ടായ സമരം മൂലമാണ് ഇന്ന് ഇവിടെ നിന്നുള്ള സിലിണ്ടർ നീക്കം നിലച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us