'വിഴിഞ്ഞം യാഥാർത്ഥ്യമായത് പിണറായി വിജയന്റെ ഇച്ഛാശക്തി കൊണ്ട്'; മന്ത്രി അഹമ്മദ് ദേവർകോവിൽ

പിണറായി സർക്കാർ ചരിത്രം കുറിച്ച സർക്കാറെന്നും മന്ത്രി അഹമ്മദ് ദേവർകോവിൽ

dot image

ഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ ഇച്ഛാശക്തി കൊണ്ടാണ് വിഴിഞ്ഞം യാഥാർത്ഥ്യമായതെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. എൽഡിഎഫ് സർക്കാർ വിഴിഞ്ഞത്തിന് മുന്തിയ പരിഗണന നൽകി. പ്രകൃതി ദുരന്തങ്ങളും മഹാമാരിയും പദ്ധതിയെ വൈകിപ്പിച്ചു. ഇ കെ നായനാർ മുഖ്യമന്ത്രിയായിരുന്ന കാലം മുതൽ വിഴിഞ്ഞം ആലോചനകൾക്ക് തുടക്കമായിരുന്നു. തുറമുഖത്തിന്റെ പിതൃത്വം ഏറ്റെടുക്കാൻ പലരും വരുന്നുണ്ട്. പിണറായി വിജയന്റെ ഇച്ഛാശക്തി കൊണ്ടാണ് വിഴിഞ്ഞം യാഥാർത്ഥ്യമായത്. പിണറായി സർക്കാർ ചരിത്രം കുറിച്ച സർക്കാറെന്നും മന്ത്രി പറഞ്ഞു.

കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും പദ്ധതി അട്ടിമറിക്കാൻ വിമോചന സമരം പ്രഖ്യാപിച്ചവരാണ്. കെ സുധാകരനും വി ഡി സതീശനും നടത്തിയ പ്രസ്ഥാവനകൾ പ്രതിലോമകരമാണ്. ഒരു മതവിഭാഗമല്ല പ്രതിഷേധവുമായി രംഗത്തുണ്ടായിരുന്നത്. വിഴിഞ്ഞത്തിനെതിരെ ഉയർന്ന പ്രതിഷേധങ്ങളിൽ ബാഹ്യ ഇടപെടൽ ഉണ്ടായി. ഉമ്മൻചാണ്ടിയുടെ കാലത്ത് കണ്ണൂർ വിമാനത്താവളത്തിൽ പറത്തിയത് കടലാസ് വിമാനം. കണ്ണൂരിൽ പിണറായി വിജയൻ കൊണ്ടുവന്നത് യഥാർത്ഥ വിമാനമാണ്. വിഴിഞ്ഞം വരാതിരിക്കാൻ വിദേശ ഇടപെടൽ ഉണ്ടായി എന്ന സംശയം വ്യപകമാണ്. 2024 മെയിൽ തുറമുഖം കമ്മീഷൻ ചെയ്യാൻ കഴിയും. 2027 ൽ പൂർണ്ണതോതിൽ ഉപയോഗിക്കാൻ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.

വാട്ടർ സല്യൂട്ട് നൽകിയതും കപ്പൽ കൊണ്ടുവന്നതും കമ്പനിയാണെന്ന് വി മുരളീധരന് മറുപടിയായി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ലോകസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നടത്തിയ പി ആർ വർക്ക് ആണോ ഇതെന്ന് സംശയിക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ ആരോപിച്ചിരുന്നു. വലിയ പരിപാടി നടത്തിയാൽ മാത്രമേ അന്താരാഷ്ട്ര ശ്രദ്ധ ലഭിക്കു, കമ്പനികൾ അറിഞ്ഞ് എത്തിയാൽ മാത്രമേ വ്യാപാരം നടക്കൂ, എന്നാലേ പോർട്ട് നിലനിൽക്കൂ. ഉദ്ഘാടന ചെലവ് കമ്പനിയും സർക്കാരും സംയുക്തമായാണ് വഹിച്ചതെന്നും മന്ത്രി പറഞ്ഞു.

'വിഴിഞ്ഞം തുറമുഖ ഉദ്ഘാടനം പിആർ വർക്കാണോയെന്ന് സംശയം'; പിണറായി സർക്കാരിനെതിരെ വി മുരളീധരൻ
dot image
To advertise here,contact us
dot image