തിരുവനന്തപുരം: നിയമന തട്ടിപ്പ് കേസിലെ ഒന്നാം പ്രതി അഖില് സജീവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. പ്രതിയെ അഞ്ച് ദിവസത്തേക്കാണ് കന്റോണ്മെന്റ് പൊലീസിന്റെ കസ്റ്റഡിയില് വിട്ടത്. വിശദമായ ചോദ്യം ചെയ്യലില് പ്രതി കുറ്റസമ്മതം നടത്തിയതായി പൊലീസ് വ്യക്തമാക്കി.
ഒപ്പം നിലവില് റിമാന്റില് കഴിയുന്ന അഡ്വക്കേറ്റ് റഹീസിന്റെ ജാമ്യ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഫസ്റ്റ് ക്ലാസ് ജുഡീഷ്യല് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യ ഹര്ജി പരിഗണിക്കുന്നത്. അഭിഭാഷകനായതിനാല് ജാമ്യം വേണമെന്ന ആവശ്യം കൂടി റഹീസ് അപേക്ഷയില് ഉന്നയിച്ചിട്ടുണ്ട്. എന്നാല് അഭിഭാഷകന് പ്രത്യേക പരിരക്ഷ ഇല്ലെന്നാണ് പ്രോസിക്യൂഷന് നിലപാട്.
തെളിവ് നശിപ്പിക്കും എന്നത് ചൂണ്ടിക്കാട്ടി ജാമ്യം നല്കുന്നതിനെ പ്രോസിക്യൂഷന് എതിര്ക്കുകയും ചെയ്തിരുന്നു. നിയമനം സംബന്ധിച്ച് വ്യാജരേഖ തയ്യാറാക്കിയതിനാണ് റഹീസ് അറസ്റ്റില് ആയത്.