സ്കൂള് ഉച്ചഭക്ഷണ പദ്ധതി ഉത്തരവിലെ അവ്യക്തത; പ്രധാനാധ്യാപകരെ കുറ്റപ്പെടുത്തി സർക്കാർ വിശദീകരണം

പ്രധാനാധ്യാപകര് ആവശ്യമായ വിവരങ്ങള് നല്കുന്നില്ലെന്നാണ് സർക്കാർ പറയുന്നത്. ഉച്ചഭക്ഷണത്തിനുള്ള തുക പിന്വലിക്കാന് കഴിയാത്തത് വിവരങ്ങൾ നൽകാത്തതിനാലാണെന്നും വിശദീകരണത്തിൽ പറയുന്നു.

dot image

കൊച്ചി: സ്കൂള് ഉച്ചഭക്ഷണ പദ്ധതി കുടിശ്ശിക ഉത്തരവിലെ അവ്യക്തതകൾ സംബന്ധിച്ച് പ്രധാനാധ്യാപകരെ കുറ്റപ്പെടുത്തി സർക്കാർ ഹൈക്കോടതിയിൽ വിശദീകരണം നൽകി. പ്രധാനാധ്യാപകര് ആവശ്യമായ വിവരങ്ങള് നല്കുന്നില്ലെന്നാണ് സർക്കാർ പറയുന്നത്. ഉച്ചഭക്ഷണത്തിനുള്ള തുക പിന്വലിക്കാന് കഴിയാത്തത് വിവരങ്ങൾ നൽകാത്തതിനാലാണെന്നും വിശദീകരണത്തിൽ പറയുന്നു.

പദ്ധതി തുക വിതരണം ഓണ്ലൈന് സംവിധാനം വഴിയാണ്. സുതാര്യ സംവിധാനമാണിതെന്നും വിദ്യാഭ്യാസ വകുപ്പ് പറയുന്നു. പദ്ധതി തുകയുടെ 75% ഉപയോഗിച്ചാല് അടുത്ത ഫണ്ടിന് അപേക്ഷിക്കാം. കേന്ദ്ര വിഹിതവും സംസ്ഥാന ബജറ്റ് വിഹിതവും പദ്ധതിക്കായി ഉപയോഗിക്കുന്നുണ്ട്. പദ്ധതിക്ക് സര്ക്കാര് 194 കോടി രൂപ അധികം നല്കിയെന്നും വിശദീകരണം നൽകിയിട്ടുണ്ട്. ഹര്ജി കോടതി ഒക്ടോബര് 26ന് പരിഗണിക്കാന് മാറ്റി.

പദ്ധതി നടപ്പാക്കുന്നതിന് പ്രധാനാധ്യാപകര്ക്ക് നല്കേണ്ട ഫണ്ട് കുടിശ്ശിക വരുത്തിയതിന്റെ കാരണം, 2018ലെ പദ്ധതി ഉത്തരവ് തുടങ്ങിയവയിലാണ് സര്ക്കാര് വിശദീകരണം നല്കിയത്. കോണ്ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെപിഎസ്ടിഎ നല്കിയ ഹര്ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

dot image
To advertise here,contact us
dot image