ആരോഗ്യ മന്ത്രി വാക്കുകൊണ്ടുമാത്രമേ ഒപ്പമുള്ളൂ; എനിക്ക് നീതി കിട്ടണം: ഹർഷിന

'ഒരു രാഷ്ട്രീയ ലക്ഷ്യവും എനിക്കില്ല'

dot image

കോഴിക്കോട്: വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നീതി വൈകുന്നുവെന്ന് ഹർഷിന. വീണ്ടും പ്രത്യക്ഷ സമരത്തിലേക്ക് പോകാനാണ് ഹർഷിനയുടെ തീരുമാനം. കഴിഞ്ഞ അഞ്ചുവർഷം കരണമെന്തെന്നറിയാതെ താൻ അനുഭവിച്ച വേദന സഹിക്കാൻ കഴിയുന്നതിനുമപ്പുറമായിരുന്നെന്ന് ഹർഷിന റിപ്പോർട്ടർ ടിവി പ്രസ് കോൺഫറൻസിൽ പറഞ്ഞു.

ഹർഷിനയ്ക്കൊപ്പമുണ്ട് എന്ന് ഇടയ്ക്കിടെ പറയുന്ന ആരോഗ്യ മന്ത്രി വാക്കുകൊണ്ടുമാത്രമേ ഒപ്പമുള്ളൂവെന്നും അവർ പറഞ്ഞു. ഇത്രയും വ്യക്തമായി തളിവുകൾ ഉണ്ടായിട്ടും ഈ കേസിൽ കാലതാമസമെടുക്കുകയാണ്. ഒരു രാഷ്ട്രീയ ലക്ഷ്യത്തോടെയുമല്ല താൻ വന്നിട്ടുള്ളതെന്നും ഹർഷിന കൂട്ടിച്ചേർത്തു.

ഹർഷിനയുടെ വാക്കുകൾ

ഹർഷിനയ്ക്കൊപ്പമുണ്ട് എന്ന് ഇടയ്ക്കിടെ പറയുന്ന ആരോഗ്യ മന്ത്രി വാക്കുകൊണ്ടുമാത്രമേ ഒപ്പമുള്ളൂ. ഏതെങ്കിലും തരത്തിൽ സർക്കാർ എനിക്കൊപ്പമുണ്ടെന്ന് കാണിക്കാൻ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല. ആരോഗ്യമന്ത്രി പറഞ്ഞത് തന്നെ വീണ്ടും ആവർത്തിക്കുന്നു. പ്രോസിക്യൂഷൻ അനുമതി തേടിയുള്ള എസിപിയുടെ അപേക്ഷ കമ്മീഷണർ മടക്കിയിരുന്നു. അപേക്ഷയ്ക്ക് മറുപടി വൈകിപ്പിച്ചതിന് പിന്നിൽ ബാഹ്യഇടപെടലുണ്ട്. സർക്കാരിൻ്റെ ഭാഗത്ത് നിന്ന് നീതി വേഗത്തിൽ ഉറപ്പാക്കണം. ഒരുപാട് സാമ്പത്തിക നഷ്ടമുണ്ടായി. നഷ്ടപരിഹാരം വേണം.

തെളിവുകൾ ഇല്ലാത്ത കേസുകൾക്കാണ് കൂടുതൽ കാലതാമസമെടുക്കാറുള്ളത്. എന്നാൽ ഇത്രയും വ്യക്തമായി തളിവുകൾ ഉണ്ടായിട്ടും ഈ കേസിൽ കാലതാമസം എടുക്കുകയാണ്. ഒരു രാഷ്ട്രീയ ലക്ഷ്യത്തോടെയുമല്ല ഞാൻ വന്നിട്ടുള്ളത്. ഒരു സാധാരണക്കാരിയാണ് ഞാൻ. അത്തരത്തിൽ ഒരു സാധാരണക്കാരിക്ക് നീതി ലഭിക്കാനുള്ള ദൂരം വളരെ കൂടുതലാണ്. മുപ്പതാമത്തെ വയസിൽ എന്റെ ജീവിതം അവസാനിച്ചുവെന്ന് കരുതിയ ആളാണ് ഞാൻ. ആരോഗ്യമന്ത്രി ഇടപെട്ട് കുറ്റപത്രം എത്രയും വേഗം സമർപ്പിക്കണമെന്നാണ് എന്റെ ആവശ്യം. സമരസമിതിയുമായി കൂടിയാലോചിച്ച ശേഷം പ്രത്യക്ഷ സമരത്തിലേക്ക് പോകാനാണ് തീരുമാനം. ഇത്തരം അശ്രദ്ധകൾ ഇനി ഉണ്ടാകരുത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us