'എല്ലാ ഘട്ടത്തിലും സജീവമായി നില്ക്കുക എന്നത് എല്ലാ ആളുകളിലും സംഭവിക്കുന്നതല്ല'; മുഖ്യമന്ത്രി

വിഎസിന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് മുഖ്യമന്ത്രി കുടുംബത്തോട് ചോദിച്ചറിഞ്ഞു.

dot image

തിരുവനന്തപുരം: മുതിര്ന്ന സിപിഐഎം നേതാവും മുന് മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് വീട്ടിലെത്തി നൂറാം ജന്മദിനാശംസകള് നേര്ന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരം ലോ കോളേജ് ജംഗ്ഷനിലുള്ള 'വേലിക്കകത്ത്' വീട്ടിലാണ് വെള്ളിയാഴ്ച വൈകീട്ട് മുഖ്യമന്ത്രിയെത്തിയത്.

വിഎസിന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് മുഖ്യമന്ത്രി കുടുംബത്തോട് ചോദിച്ചറിഞ്ഞു. ജന്മദിന ആശംസകള് അറിയിച്ച ശേഷം മുഖ്യമന്ത്രി മടങ്ങുകയായിരുന്നു.

കെ വി സുധാകരന് എഴുതിയ വിഎസിന്റെ 'ജീവിതം ഒരു സമരനൂറ്റാണ്ട്' എന്ന പുസ്കത്തിന്റെ പ്രകാശനം അയ്യന്കാളി ഹാളില് മുഖ്യമന്ത്രി നിര്വഹിച്ചു. എട്ട് പതിറ്റാണ്ടിലേറെ നീളുന്ന വിഎസിന്റെ രാഷ്ട്രീയ ജീവിതമാണ് പുസ്തകത്തില് പ്രതിപാദിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പൊതുരംഗത്തുള്ളവര് 100 വയസ്സുവരെ എത്തുന്നത് അപൂര്വതയാണ്. എല്ലാ ഘട്ടത്തിലും സജീവമായി നില്ക്കുക എന്നത് എല്ലാ ആളുകളിലും സംഭവിക്കുന്നതല്ല. വിഎസിന്റെ ജീവിതത്തിന് ഇത്തരം സവിശേഷതകളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us