സംസ്ഥാന സ്കൂള് കായികമേള: ഹാട്രിക് ചാമ്പ്യൻഷിപ്പിനരികെ പാലക്കാട്

ട്രിപ്പിൾ സ്വർണ്ണവും മീറ്റ് റെക്കോർഡും നേടി പാലക്കാടിന്റെ ബിജോയ് മേളയിലെ താരമായി

dot image

തൃശ്ശൂർ: 65-ാമത് സംസ്ഥാന സ്കൂള് കായികമേളയിൽ ഹാട്രിക് ചാമ്പ്യൻഷിപ്പിനരികെ പാലക്കാട്. നാല് ദിവസത്തെ സംസ്ഥാന സ്കൂള് കായികമേളയുടെ അവസാന ദിവസമായ ഇന്ന് ഇതുവരെ 204 പോയിൻ്റുകളാണ് പാലക്കാട് സ്വന്തമാക്കിയത്. സിനീയർ ആൺകുട്ടികളുടെ 800 മീറ്ററിലും, പെൺകുട്ടികളുടെ ക്രോസ് കൺട്രി ഓട്ടത്തിലും പാലക്കാട് മെഡലുകൾ തൂത്തുവാരി.

ട്രിപ്പിൾ സ്വർണ്ണവും മീറ്റ് റെക്കോർഡും നേടി പാലക്കാടിന്റെ ബിജോയ് മേളയിലെ താരമായി. 1500, 3000, 800 മീറ്റർ ഓട്ടമത്സരത്തിലൂടെയാണ് ചിറ്റൂർ സ്കൂളിലെ വിദ്യാർത്ഥിയായ ബിജോയ് ട്രിപ്പിൾ സ്വർണ്ണ മെഡൽ നേടിയത്. 800 മീറ്ററിൽ പതിനൊന്ന് വർഷം പഴക്കമുള്ള റെക്കോർഡാണ് ബിജോയ് മറികടന്നത്.

കാസർകോട് കുട്ടമത്ത് സ്കൂളിലെ കെ സി സെർവൻ രണ്ടാം മീറ്റ് റെക്കോർഡും ഇന്ന് സ്വന്തമാക്കി. ഡിസ്കസ് ത്രോയിൽ സ്വന്തം സഹോദരൻ്റെ റെക്കോർഡ് തകർത്താണ് കെ സി സെർവൻ റെക്കോർഡ് സ്ഥാപിച്ചത്.

141 പോയിൻ്റുമായി മലപ്പുറം രണ്ടാം സ്ഥാനത്തും 84 പോയിൻ്റുമായി എറണാകുളം മൂന്നാം സ്ഥാനത്തുമുണ്ട്. സ്കൂൾ വിഭാഗത്തിൽ മലപ്പുറം കടകശേരി ഐഡിയൽ സ്കൂൾ ഒന്നാം സ്ഥാനത്ത് തുടരുന്നു. തൊട്ടുപിന്നിലായി കോതമംഗലം മാർ ബേസിലുമുണ്ട്. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ വിജയികൾക്കുള്ള ട്രോഫികൾ സമ്മാനിക്കും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us