'കേരളത്തിലെ ജനങ്ങള്ക്കായി പതിറ്റാണ്ടുകളായി വി എസ് അച്യുതാനന്ദന് പ്രവര്ത്തിക്കുന്നു';പ്രധാനമന്ത്രി

കേരളത്തിന്റെ പ്രിയപ്പെട്ട വിഎസിന്റെ സമരജീവിതം ഇന്ന് നൂറ്റാണ്ടിന്റെ നിറവിലാണ്

dot image

ന്യൂഡല്ഹി: വി എസ് അച്യുതാനന്ദന് ജന്മദിനാശംസ നേര്ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ ജനങ്ങള്ക്കായി പതിറ്റാണ്ടുകളായി വി എസ് അച്യുതാനന്ദന് പ്രവര്ത്തിക്കുന്നുവെന്നും വിഎസുമായുള്ള ഇടപഴകലുകള് താന് ഓര്ക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

കേരളത്തിന്റെ പ്രിയപ്പെട്ട വിഎസിന്റെ സമരജീവിതം ഇന്ന് നൂറ്റാണ്ടിന്റെ നിറവിലാണ്. മുന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് ഇന്ന് നൂറ് വയസ്സ് തികയുകയാണ്. വിഎസ് എന്ന രാഷ്ട്രീയ നേതാവിന്റെ ജീവിതത്തില് അദ്ദേഹം നടത്തിയ തുറന്ന സമരമുഖങ്ങളും ആശയപോരാട്ടങ്ങളും സാമൂഹ്യ രാഷ്ട്രീയ നിലപാടുകളും പാരിസ്ഥിതിക ഇടപെടലുകളും വേറിട്ട് തന്നെ അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്.

കേരളത്തിലെ ഏറ്റവും പ്രബലമായ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഏറ്റവും മുതിര്ന്ന നേതാവ് എന്നതിനപ്പുറം ആലപ്പുഴയിലെ ഒരു സാധാരണ തയ്യല് തൊഴിലാളിയില് നിന്ന് ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭരായ രാഷ്ട്രീയ നേതാക്കളില് ഒരാളായി മാറിയ വിഎസിന്റെ ഒരു നൂറ്റാണ്ട് കാലത്തെ ജീവിതം നമ്മുടെ നാടിന്റെ കൂടി ചരിത്രമാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us