'തുറമുഖ വകുപ്പ് സിപിഐഎം ഏറ്റെടുക്കണം'; ആവശ്യം അറിയിച്ച് വിഴിഞ്ഞം മദര്പോര്ട്ട് ആക്ഷന് സമിതി

ഘടകകക്ഷികള് തമ്മിലുള്ള ധാരണ പ്രകാരം രണ്ടര വര്ഷം കഴിയുമ്പോള് പുനഃസംഘടന നടക്കേണ്ടതാണ്. ഈ സാഹചര്യം മുന്നില് കണ്ടാണ് സമിതി ആവശ്യം അറിയിച്ചത്

dot image

തിരുവനന്തപുരം: തുറമുഖ വകുപ്പ് സിപിഐഎം ഏറ്റെടുക്കണമെന്ന ആവശ്യവുമായി വിഴിഞ്ഞം മദര്പോര്ട്ട് ആക്ഷന് സമിതി. മന്ത്രിസഭാ പുനഃസംഘടനയില് തുറമുഖ വകുപ്പ് സിപിഐഎം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സിപിഐഎമ്മിന് കത്ത് നല്കി. വിഴിഞ്ഞത്ത് നടന്നുവരുന്ന പ്രവര്ത്തനങ്ങള് സിപിഐഎമ്മിലെ ഒരു മന്ത്രിയുടെ നേരിട്ടുള്ള ചുമതലയില് വരുന്നതാണ് നല്ലതെന്ന് കത്തിലൂടെ അറിയിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് കത്ത് കൈമാറിയിരിക്കുന്നത്.

'വളരെ പുരോഗതിയിലേക്ക് പോയികൊണ്ടിരിക്കുന്ന ഒരു നിര്മ്മാണ പ്രവര്ത്തനമാണ് വിഴിഞ്ഞത്ത് നടക്കുന്നത്. അടുത്ത മെയ് മാസത്തോട് കൂടെ കൊമേഴ്ഷ്യല് ഓപ്പറേഷന് ആരംഭിക്കേണ്ട ഒരു തുറമുഖത്തിന്റെ ചുമതല, നേരത്തേയുള്ള അനുഭവത്തിന്റെ അടിസ്ഥാനത്തില് സിപിഐഎമ്മിലെ ഒരു മന്ത്രിയുടെ നേരിട്ടുള്ള ചുമതലയില് വരുന്നതാണ് നല്ലത്. കേരളത്തിന്റെ താല്പര്യത്തിനും ജില്ലയുടെ താല്പര്യത്തിനും അങ്ങനെ ഒരു മന്ത്രിക്ക് ചുമതലകൊടുക്കണമെന്ന് അഭ്യര്ത്ഥിക്കുന്നു.' എന്നാണ് സമിതി കത്തിലൂടെ ആവശ്യപ്പെട്ടത്.

നിലവില് ഐഎന്എല്ലിന്റെ അഹമ്മദ് ദേവര്കോവിലിനാണ് തുറമുഖ വകുപ്പിന്റെ ചുമതല. ഘടകകക്ഷികള് തമ്മിലുള്ള ധാരണ പ്രകാരം രണ്ടര വര്ഷം കഴിയുമ്പോള് പുനഃസംഘടന നടക്കേണ്ടതാണ്. ഈ സാഹചര്യം മുന്നില് കണ്ടാണ് സമിതി ആവശ്യം അറിയിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us