സുഗതൻ പറഞ്ഞു, വിഎസ് കേട്ടു; മാലയിടലിൽ ഒതുങ്ങിയ വിഎസ് - വസുമതി വിവാഹം

മധുവിധു കഴിയും മുൻപേ വി എസ് പൊതുപ്രവർത്തന തിരക്കിലേക്ക് നടന്നു. വടക്കോട്ടുള്ള യാത്രകൾക്കിടയിലെ ഒരു ഇടത്താവളം ആയിരുന്നു പലപ്പോഴും ആലപ്പുഴയിലെ കുടുംബ വീട്

dot image

വി എസ് കുടുംബ ജീവിതത്തെ കുറിച്ച് ആലോചിക്കുന്നത് തൻ്റെ 42-ാം വയസിലാണ്. കമ്യൂണിസ്റ്റ് നേതാവ് എൻ സുഗതൻ്റെ ഉപദേശം സ്വീകരിച്ച് വസുമതി അമ്മയെ ഒപ്പം കൂട്ടുമ്പോൾ അവർക്ക് വയസ് 29 മാത്രം. തിരക്കുകളിൽ നിന്ന് തിരക്കുകളിലേക്കുള്ള ഓട്ടത്തിനിടയിലും വി എസ് നല്ല വീട്ടുകാരൻ കൂടിയായിരുന്നു.

കതിർ മണ്ഡപം ഇല്ല, പുടവ കൊടുത്തില്ല, ഒരു മാലയിടലിൽ ഒതുങ്ങിയ ചടങ്ങ്, 1967 ജൂലൈ 16 ന് നടന്ന, സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി വി എസ് അച്യുതാനന്ദൻ്റെ വിവാഹം ഇങ്ങനെയായിരുന്നു. രോഗാതുരനായ കമ്മ്യൂണിസ്റ്റ് നേതാവ് എൻ സുഗതനെ കണ്ടപ്പോൾ ഭാവിയിൽ കൈതാങ്ങായി തനിക്ക് ആരെങ്കിലും വേണമെന്ന ചിന്തയിലാണ് 42ാം വയസിൽ വി എസ് കോടംതുരുത്തുമുറിയിൽ കൊച്ചുതറയിൽ വസുമതിയമ്മയുടെ കൈ പിടിക്കുന്നത്.

മധുവിധു കഴിയും മുൻപേ വി എസ് പൊതു പ്രവർത്തന തിരക്കിലേക്ക് നടന്നു. വടക്കോട്ടുള്ള യാത്രകൾക്കിടയിലെ ഒരു ഇടത്താവളം ആയിരുന്നു പലപ്പോഴും ആലപ്പുഴയിലെ കുടുംബ വീട്. മക്കൾ അരുൺകുമാറും ആശയും പിറക്കുമ്പോൾ അച്ഛൻ കൂടുതൽ തിരക്കുള്ള പൊതുപ്രവർത്തകനായി. കുഞ്ഞുനാളിലെ അച്ഛനോട് മക്കൾക്ക് ചില പരിഭവങ്ങളുണ്ട്.

കുടുബത്തിന് വി എസ് എന്നാൽ വീട്ടുകാരുടെ സ്വന്തം എന്ന് കൂടിയായിരുന്നു. ഉയർച്ചകളിൽ ഊർജ്ജമായും വീഴ്ചകളിൽ താങ്ങായും ഒപ്പമുണ്ടായി. ഭരണാധികാരിയായ വിഎസിനും വീട്ടുകാരുടെ വിഎസിനും ഇടയിൽ എന്നും ഒരു സുരക്ഷിത അകലമുണ്ടായിരുന്നു. ആശ്രിത നിയമനങ്ങളുടെ കറ പുരളാഞ്ഞ തും അതുകൊണ്ട് തന്നെ.

ബാലകൃഷ്ണപിള്ള, കരുണാകരൻ, കുഞ്ഞാലിക്കുട്ടി; വിഎസ് കോടതി കയറ്റിയ നേതാക്കൾഐസ്ക്രീം പാർലർ കേസിലെ റിപ്പോർട്ടുകളുമായി അന്ന് വി എസിനെ ചെന്ന് കണ്ടപ്പോൾ...
dot image
To advertise here,contact us
dot image