ഇടുക്കി: പി ജെ ജോസഫിനെയും ഡീന് കുര്യാക്കോസിനെയും പരിഹസിച്ച എം എം മണിയ്ക്ക് മറുപടിയുമായി ഡീന് കുര്യാക്കോസ് എംപി. എം എം മണിയുടേത് അസംബന്ധവും അങ്ങേയറ്റം അപഹാസ്യവുമായ പ്രസ്താവനയാണെന്ന് ഡീന് കുര്യാക്കോസ് പറഞ്ഞു.
പ്രസ്താവന പിന്വലിച്ച് മാപ്പ് പറയണം. എം എം മണി ഇടുക്കി ജില്ലക്ക് അപമാനവും അധിക ബാധ്യതയുമായി മാറി. എം എം മണിയുടെ ചിലവില് അല്ല ഇടുക്കിയിലെ ജനപ്രതിനിധികള് ജീവിക്കുന്നത്. സ്പൈസസ് പാര്ക്ക് ഉദ്ഘാടനത്തില് പങ്കെടുക്കാഞ്ഞത് നേരത്തേ അറിയിക്കാത്തത് മൂലമാണെന്നും നേരത്തെ ഷെഡ്യൂള് ചെയ്ത പരിപാടികള്ക്ക് പോകേണ്ടി വന്നുവെന്നും ഡീന് കുര്യാക്കോസ് വ്യക്തമാക്കി.
തൊടുപുഴക്കാരുടെ ഗതികേടാണ് പി ജെ ജോസഫ് എന്നും വോട്ട് ചെയ്തവര് ഗതികെട്ടവരാണെന്നുമായിരുന്നു എംഎം മണിയുടെ പ്രസ്താവന. ഡീന് കുര്യക്കോസ് എം പിയെ കാണാനില്ലെന്നും എവിടെയോ ഒന്ന് രണ്ടു പരിപാടിക്ക് കണ്ടു എന്നും എം എം മണി പറഞ്ഞിരുന്നു.
പി ജെ ജോസഫ് നിയമസഭയില് കാലുകുത്തുന്നില്ല. ഹൈറേഞ്ചില് ആയിരുന്നെങ്കില് ആളുകള് എടുത്തിട്ട് ചവിട്ടിയേനെ. രോഗം ഉണ്ടേല് ചികില്സിക്കണം. വോട്ടര്മാര് ജോസഫിന്റെ വീട്ടിലേക്ക് മാര്ച്ച് നടത്തണമെന്നും എംഎം മണി നേരത്തേ പറഞ്ഞിരുന്നു.