സമസ്ത മുസ്ലിംലീഗ് ഭിന്നത: 'പിഎംഎ സലാമിന് വകതിരിവില്ല'; പരിഹസിച്ച് എളമരം കരീം

പ്രതികരണങ്ങൾ നടത്തുന്നതിൽ സലാമിനെ ലീഗ് വിലക്കിയിട്ടുണ്ടെന്ന് എളമരം കരീം

dot image

തിരുവനന്തപുരം: സമസ്തയും മുസ്ലിം ലീഗും തമ്മിലുള്ള ഭിന്നതയിൽ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമിനെ പരിഹസിച്ച് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം. പിഎംഎ സലാമിന്റെ പ്രതികരണങ്ങൾക്ക് വിലയും നിലയുമില്ല. പിഎംഎ സലാമിന് രാഷ്ട്രീയ കാര്യങ്ങൾ ഗൗരവമായി പറയാൻ അറിവില്ല. സമസ്തയോട് എടുത്ത നിലപാട് ലീഗിനെ തന്നെ കുഴപ്പത്തിലാക്കി. പ്രതികരണങ്ങൾ നടത്തുന്നതിൽ സലാമിനെ ലീഗ് വിലക്കിയിട്ടുണ്ടെന്നും പിഎംഎ സലാമിന് വകതിരിവില്ലെന്നും എളമരം കരീം പരിഹസിച്ചു.

ഇതിനിടെ കേരള ഘടകം ജെഡിഎസിൽ നിന്ന് പുറത്തുവരണമെന്നും എളമരം കരീം പറഞ്ഞു. അവർ പുറത്തുവരുന്നതിനുളള പ്രക്രിയയിലാണ് എന്നാണ് താൻ മനസിലാക്കുന്നത്. അതിനുളള സമയം എടുക്കുന്നതാവുമെന്നും എളമരം റിപ്പോർട്ടർ ടിവിയോട് പറഞ്ഞു. ദേവഗൗഡയുടെ വെളിപ്പെടുത്തലിൻെറ പശ്ചാത്തലത്തിലാണ് എളമരം കരീമിൻെറെ പ്രതികരണം. ജെഡിഎസ് കേരള ഘടകം ഇപ്പോൾ സ്വീകരിക്കുന്ന നിലപാടിൽ സിപിഐഎമ്മിന് അതൃപ്തിയുണ്ട്. ഇതാണ് എളമരത്തിൻെറ പ്രതികരണത്തിലൂടെ പുറത്തുവരുന്നത്.

ജെഡിഎസ് - ബിജെപി സഖ്യത്തിന് പിണറായി വിജയന്റെ സമ്മതമുണ്ടായിരുന്നുവെന്ന വാർത്ത ബിജെപിക്ക് വഴിയൊരുക്കാൻ വേണ്ടി രൂപപ്പെടുത്തിയതെന്ന ആരോപണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രംഗത്തെത്തി. താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ജെഡിഎസ് ദേശീയാദ്ധ്യക്ഷന് എച്ച് ഡി ദേവഗൗഡ വ്യക്തമാക്കിയിട്ടും മനസ്സിലായില്ലേ എന്ന് അദ്ദേഹം ചോദിച്ചു.

ജെഡിഎസ് - ബിജെപി സഖ്യത്തിന് പിണറായി വിജയന് സമ്മതം നല്കിയെന്ന് പറഞ്ഞെങ്കിലും പിന്നീട് ദേവഗൌഡ തന്റെ പ്രസ്താവനയിൽ നിന്ന് മലക്കം മറിയുകയായിരുന്നു. സിപിഐഎം, ജെഡിഎസ്-എന്ഡിഎ സഖ്യത്തെ അനുകൂലിക്കുന്നുവെന്ന് താന് പറഞ്ഞിട്ടില്ലെന്ന് ദേവഗൗഡ പറഞ്ഞിരുന്നു. ഖ്യമന്ത്രിയുടെ പേര് ഇക്കാര്യത്തിൽ വലിച്ചിഴച്ചതിൽ ഗൂഢാലോചനയുണ്ടെന്നും അക്കാര്യം അന്വേഷിക്കണമെന്നും എം വി ഗോവിന്ദന് ആവശ്യപ്പെട്ടു.

ദേവഗൗഡയുടേത് അസംബന്ധ പ്രസ്താവന: പിണറായി വിജയന്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us