കൽപ്പറ്റ: മുൻ എംപി എം വി ശ്രേയാംസ് കുമാർ വ്യാജരേഖ ചമച്ച് മറിച്ചുവിറ്റ ഭൂമി സർക്കാർ തിരിച്ചുപിടിച്ചു. ശ്രേയാംസ് വ്യാജരേഖ ചമച്ച് വിറ്റ കൃഷ്ണഗിരി വില്ലേജിലെ മലന്തോട്ടം എസ്റ്റേറ്റിലെ 17.5 ഏക്കർ സർക്കാർ ഭൂമിയാണ് തിരിച്ചുപിടിച്ചത്. 17.5 ഏക്കർ ഭൂമി വില്ലേജ് രേഖയിൽ സർക്കാർ ഭൂമിയാക്കി തിരുത്തി എഴുതി. സർക്കാർ ഭൂമിയാക്കി തിരുത്തിയെഴുതിയതിന്റെ രേഖകൾ റിപ്പോർട്ടർ ടിവിക്ക് ലഭിച്ചു.
റിപ്പോർട്ടർ എസ്ഐടി സംഘമാണ് മലന്തോട്ടം എസ്റ്റേറ്റിലെ ശ്രേയാംസിൻ്റെ ഭൂമി തട്ടിപ്പ് പുറത്ത് കൊണ്ടുവന്നത്. റിപ്പോർട്ടറിന്റെ തുടർ വാർത്തകൾക്ക് പിന്നാലെയാണ് റവന്യൂ വകുപ്പ് നടപടി. സർക്കാർ ഭൂമി മറിച്ച് വിറ്റതിൽ ഭൂസംരക്ഷണ നിയമപ്രകാരമുള്ള നിർണായക നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. സർക്കാർ ഭൂമി വില്ലേജ് രേഖയിൽ ശ്രേയാസിന്റെ കുടുംബത്തിൻറെ ജന്മാവകാശ ഭൂമിയെന്ന് വ്യാജമായി എഴുതിച്ചേർത്തായിരുന്നു മറിച്ച് വിറ്റത്. ഈ സർക്കാർ ഭൂമിയിൽ നിന്ന് കോടികൾ വില വരുന്ന മരം മുറിച്ച് കടത്തുകയും ചെയ്തിരുന്നു.
മരംമുറി പുറത്ത് വന്നതോടെയാണ് ശ്രേയാംസിൻ്റെ ഭൂമി തട്ടിപ്പും പിടികൂടിയത്. ശ്രേയംസിൻ്റെ കുടുംബം വ്യാജരേഖ ചമച്ച് സ്വകാര്യ വ്യക്തികൾക്ക് മറിച്ചുവിറ്റ ഭൂമിയാണ് സർക്കാർ ഭൂമിയാക്കി തിരിച്ചുപിടിച്ചത്. കൈമാറ്റം ചെയ്ത് കിട്ടിയ സ്വകാര്യ വ്യക്തികൾക്ക് ഇനി ഭൂനികുതി അടയ്ക്കാനാവില്ല. 1റവന്യൂ രേഖകളിൽ ഈ 7.5 ഏക്കർ ഭൂമി ഇനി സർക്കാർ ഭൂമിയായാണ് കാണിക്കുക.
ഭൂമി തട്ടിപ്പ്: സർക്കാർ ഭൂമി പതിച്ച് നൽകണമെന്ന് ശ്രേയാംസ് കുമാർ ആവശ്യപ്പെട്ടു, പറ്റില്ലെന്ന് സർക്കാർ