സാധാരണക്കാരെ ഭൂഉടമകളാക്കി മാറ്റുകയാണ് സര്ക്കാര് ലക്ഷ്യം: റവന്യൂമന്ത്രി കെ രാജന്

സര്ക്കാരിന് അനുവാദം കിട്ടുന്ന കയ്യേറ്റഭൂമികള് ഏറ്റെടുക്കും. കെഎല്സി ആക്ട് അനുസരിച്ച് വിചാരണ പൂര്ത്തിയാക്കി ഏറ്റെടുക്കാന് കഴിയുന്ന ഭൂമി ഏറ്റെടുക്കുമെന്നും കോണ്ഫറന്സില് സംസാരിക്കവെ കെ രാജന് വ്യക്തമാക്കി

dot image

കൊച്ചി: സാധാരണക്കാരെ ഭൂഉടമകളാക്കി മാറ്റുകയാണ് സര്ക്കാര് ലക്ഷ്യമെന്ന് റവന്യൂമന്ത്രി കെ രാജന്. റിപ്പോര്ട്ടര് പ്രസ് കോണ്ഫറന്സില് സംസാരിക്കുകയായിരുന്നു കെ രാജന്.

സര്ക്കാരിന് അനുവാദം കിട്ടുന്ന കയ്യേറ്റഭൂമികള് ഏറ്റെടുക്കും. കെഎല്സി ആക്ട് അനുസരിച്ച് വിചാരണ പൂര്ത്തിയാക്കി ഏറ്റെടുക്കാന് കഴിയുന്ന ഭൂമി ഏറ്റെടുക്കും. അപ്പീല് പോയ കേസുകളില് സ്റ്റേ വെക്കേറ്റ് ചെയ്ത കേസുകള് ഏറ്റെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇടുക്കിയിൽ നടക്കാൻ പോകുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്ക് റവന്യൂ വകുപ്പിന്റെ എൻഒസി വേണമെന്ന് നിർബന്ധമാണെന്ന് കോടതി വിധി ഉദ്ധരിച്ച് മന്ത്രി ചൂണ്ടിക്കാണിച്ചു. കുടിയേറ്റവും കയ്യേറ്റവും ഒന്നല്ലെന്നും മന്ത്രി പറഞ്ഞു.

'ഇടുക്കിയുടെ ഭൂപ്രശ്നങ്ങള് സങ്കീര്ണ്ണമാണ്. അതില് കൃത്യതയോടെയുള്ള പരിഹാരത്തിന് ഇടതുപക്ഷ മുന്നണി സര്ക്കാര് നേതൃത്വം നല്കി. 1960ലെ ഭൂപതിവ് ചട്ടത്തില് വളരെ പ്രധാനപ്പെട്ട രണ്ട് ഭേദഗതികള് ഉന്നയിച്ചു കൊണ്ട് പുതിയ രണ്ട് ചട്ടങ്ങള് ഉണ്ടാക്കാനുള്ള അധികാരം സര്ക്കാരിന് നല്കി. ഇതോടെ ഇതുമായി ബന്ധപ്പെട്ട ആശങ്ക പരിഹരിക്കാന് സാധിച്ചു. 1801/2010 എന്ന പൊതുതാല്പ്പര്യ ഹര്ജി ഹൈക്കോടതി പരിഗണിക്കുന്നതിന് മുമ്പ് തന്നെ 2007ല് നിവേദിതാ പി ഹരന് മൂന്നാറില് കണ്ടെത്തിയ 336 കയ്യേറ്റങ്ങളും കോടതിയില് സമര്പ്പിച്ചിരുന്നു. 2010ലെ കോടതി വിധി മൂന്നാര് മേഖലയുമായി ബന്ധപ്പെട്ട വില്ലേജുകളില് ഇനി നടക്കാന് പോകുന്ന എല്ലാ നിര്മ്മാണ പ്രവര്ത്തികളും പഞ്ചായത്ത് വകുപ്പിന്റെയും റവന്യൂവകുപ്പിന്റെയും എന്ഒസിയോട് കൂടി മാത്രമേ ചെയ്യാന് പാടുള്ളുവെന്നു അക്കാര്യത്തില് പഞ്ചായത്ത് വകുപ്പും റവന്യൂ വകുപ്പും പൊലീസുമെല്ലാം വേണ്ടത്ര ജാഗ്രത കൈക്കൊള്ളണം എന്നും ആവശ്യപ്പെട്ടു കൊണ്ടുള്ള കോടതി വിധിയാണ് വന്നത്', നിലവിലെ സാഹചര്യത്തിന്റെ പശ്ചാത്തലവും റിപ്പോര്ട്ടര് പ്രസ് കോണ്ഫറന്സില് മന്ത്രി വ്യക്തമാക്കി.

'ദൗത്യസംഘം വന്നാൽ ബേജാറാകേണ്ട, വി എസ് അല്ല ഇപ്പോൾ ഭരിക്കുന്നത് പിണറായി വിജയനാണ്'; എം എം മണി

മൂന്നാറിലെ നടപടികള് എംഎം മണിക്ക് എന്തുകൊണ്ട് ബോധ്യപ്പെടുന്നില്ലെന്ന് വ്യക്തമാക്കേണ്ടത് മണിയും അദ്ദേഹത്തിന്റെ പ്രസ്ഥാനവുമാണന്ന് ഒരു ചോദ്യത്തിന് ഉത്തരമായി മന്ത്രി പ്രതികരിച്ചു. നടപടികളില് അഭിപ്രായ വ്യത്യാസം ഉണ്ടാകും എന്നാല് സര്ക്കാര് മുന്നോട്ടു പോകുന്നത് കൃത്യതയോടെയാണെന്നും മന്ത്രി വ്യക്തമാക്കി.

ബിജെപിക്ക് തൃശൂർ മോഹിക്കാമെന്നും എന്നാൽ ജയിക്കാൻ പോകുന്നത് ഇടതുപക്ഷം മാത്രമാണെന്നും ഒരു ചോദ്യത്തിൻ്റെ ഉത്തരമായി കെ രാജൻ പറഞ്ഞു. തിരഞ്ഞെടുപ്പിൽ നല്ല ആത്മവിശ്വാസമുണ്ടെന്നും മന്ത്രി സൂചിപ്പിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us