'ഓൺലൈൻ റിവ്യൂവിന്റെ പേരിൽ ഭീഷണിപ്പെടുത്തിയാൽ കേസെടുക്കാം': പ്രത്യേക പ്രോട്ടോക്കോൾ ഹൈക്കോടതിയിൽ

സിനിമ കണ്ട് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം അംഗീകരിക്കാം, എന്നാൽ വ്യക്തിഹത്യ ചെയ്യുന്ന തരത്തിലോ പണം ആവശ്യപ്പെട്ട് സിനിമയെ മോശമാക്കാനെന്ന ഉദ്ദേശ്യത്തോടെയുള്ള റിവ്യു അംഗീകരിക്കാനാകില്ലെന്ന് ഡിജിപി അനിൽ കാന്തിന്റെ റിപ്പോർട്ടിൽ വിശദീകരിച്ചു.

dot image

കൊച്ചി: സിനിമ ഓൺലൈൻ റിവ്യൂവിംഗിനെതിരായ ഹർജിയിൽ പ്രത്യേക പ്രോട്ടോക്കോൾ ഹൈക്കോടതിയിൽ ഹാജരാക്കി സംസ്ഥാന പൊലീസ് മേധാവി. സിനിമ റിലീസിന് ശേഷം അപകീർത്തികരമായ രിതിയിലോ പണം ആവശ്യപ്പെട്ട് മോശം റിവ്യു എഴുതുമെന്ന് ഭീഷണിപ്പടുത്തുകയോ ചെയ്താൽ ഇനി കേസെടുക്കുമെന്ന് പൊലീസ് കോടതിയെ അറിയിച്ചു.

സിനിമ കണ്ട് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം അംഗീകരിക്കാം, എന്നാൽ വ്യക്തിഹത്യ ചെയ്യുന്ന തരത്തിലോ പണം ആവശ്യപ്പെട്ട് അപകീർത്തികരമായ രീതിയിൽ സിനിമയെ മോശമാക്കാനെന്ന ഉദ്ദേശ്യത്തോടെയുള്ള റിവ്യു അംഗീകരിക്കാനാകില്ലെന്ന് ഡിജിപി അനിൽ കാന്തിന്റെ റിപ്പോർട്ടിൽ വിശദീകരിച്ചു. ഇതിനെതിരെ എന്ത് ചെയ്യാനാകുമെന്ന് സർക്കാരിനോട് കോടതി ചോദിച്ചിരുന്നു.

അതേസമയം, നെഗറ്റീവ് റിവ്യു എഴുതി സിനിമയെ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു എന്ന പരാതിയിൽ ആദ്യ കേസ് രജിസ്റ്റര് ചെയ്ത് കൊച്ചി സിറ്റി പൊലീസ്. 'റാഹേൽ മകൻ കോര' എന്ന സിനിമയുടെ സംവിധായകൻ ഉബൈനിയുടെ പരാതിയിലാണ് കേസെടുത്തത്. ഒമ്പത് പേർക്കെതിരെ എറണാകുളം സെൻട്രൽ പൊലീസാണ് നടപടി ആരംഭിച്ചത്. യൂട്യൂബ്, ഫേസ്ബുക്ക്, എൻ വി ഫോക്കസ്, ട്രെൻഡ്സെറ്റർ 24*7, അശ്വന്ത് കോക്ക് തുടങ്ങിയവരാണ് പ്രതിപട്ടികയിലുള്ളത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us