കൊച്ചി: അശാസ്ത്രീയമായ നടപ്പാത നിർമ്മിച്ചതിൽ കൊച്ചി മെട്രോയ്ക്കെതിരെ സ്വമേധയാ കേസെടുത്ത് ഭിന്നശേഷി കമ്മീഷൻ. കലൂർ കടവന്ത്ര റോഡിലെ നടപ്പാതയാണ് അശാസ്ത്രീയമായി നിർമ്മിച്ചതെന്ന് പരാതി. നടപ്പാതയിലെ പോസ്റ്റുകൾ മാറ്റാത്തതിലും കേബിളുകൾ കൂട്ടിയിട്ടിരിക്കുന്നതിലുമാണ് കേസ്. ഭിന്നശേഷിക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടായ സാഹചര്യത്തിലാണ് നടപടി.
കലൂർ കടവന്ത്ര റോഡിലെ നടപ്പാത നിർമ്മാണത്തിൽ അശാസ്ത്രീയത ചൂണ്ടി നിരവധി പരാതികളാണ് ഭിന്നശേഷി കമ്മീഷന് ലഭിച്ചത്. ഇതിൻ്റെ അടിസ്ഥാനത്തിൽ എസ് എച്ച് പഞ്ചാപകേശൻ്റെ നിർദേശത്തിലാണ് കേസ്.
പരിസ്ഥിതി സൗഹാർദമായിരിക്കും നടപ്പാതകളെന്ന് കെഎംആർഎൽ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഇതും പാലിക്കപ്പെട്ടിട്ടില്ലെന്നാണ് കമ്മീഷൻ കണ്ടെത്തിയിരിക്കുന്നത്.