പരിശോധനാ ഫലം വരും മുമ്പ് മരുന്നുകൾ വിതരണം ചെയ്യുന്നു; ഗുണനിലവാരം ഉറപ്പാക്കാനാകാതെ ആരോഗ്യവകുപ്പ്

പരിശോധന ഫലം വരും വരെ ആ ബാച്ച് മരുന്ന് വിതരണം മരവിപ്പിക്കാനാകില്ലെന്നും എല്ലാ മരുന്നുകളും പരിശോധിക്കുക പ്രായോഗികമല്ലെന്നും മെഡിക്കൽ സർവീസസ് കോർപറേഷന്

dot image

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലൂടെ വിതരണം ചെയ്യുന്ന മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കാനാകാതെ ആരോഗ്യവകുപ്പ്. ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തി റിപ്പോർട്ട് വരുമ്പോഴേക്കും ആ മരുന്നുകൾ പൂർണമായും രോഗികൾക്ക് നൽകി കഴിഞ്ഞിട്ടുമുണ്ടാകും. ഇതു തന്നെയാണ് സിഎജിയുടെ കരട് റിപ്പോർട്ടിലും പറയുന്നത്. അതേസമയം പരിശോധന ഫലം വരും വരെ ആ ബാച്ച് മരുന്ന് വിതരണം മരവിപ്പിക്കാനാകില്ലെന്നും എല്ലാ മരുന്നുകളും പരിശോധിക്കുക പ്രായോഗികമല്ലെന്നും മെഡിക്കൽ സർവീസസ് കോർപറേഷന് വിശദീകരിക്കുന്നു.

അത്യാഹിത വിഭാഗത്തിലടക്കം ദിവസവും വേണ്ടി വരുന്ന മരുന്നാണ് രക്തം കട്ടപിടിക്കാതിരിക്കാൻ നൽകുന്ന സമർഥ് ലൈഫ് സയൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാച്ച് നമ്പർ IHEPB 1325 ഹെപ്പാരിൻ സോഡിയം ഇൻജക്ഷൻ. മെയ് മാസം 26നാണ് ഡ്രഗ്സ് കൺട്രോളർ വിഭാഗം ഈ മരുന്ന് പരിശോധനക്കായി എടുക്കുന്നത്. എന്നാൽ ഗുണനിലവാരമില്ലെന്ന് കണ്ടെത്തി സ്റ്റോപ് മെമ്മോ കൊടുത്തതാകട്ടെ ജൂലൈ 11നും. ഈ കാലയളവിൽ ഈ ബാച്ച് മരുന്ന് പരമാവധി ഉപയോഗിച്ചിട്ടുമുണ്ട്. അതായത് ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തിയ മരുന്ന് രോഗികളിലേക്ക് എത്തിയെന്ന് ചുരുക്കം. ഇത് തന്നെയാണ് കരട് റിപ്പോർട്ടിലുള്ള ഗുരുതരമായ കണ്ടെത്തൽ.

തിരുവനന്തപുരം, കോന്നി, കൊച്ചി, തൃശൂർ എന്നിവിടങ്ങളിലുളള സർക്കാരിന്റെ മരുന്ന് പരിശോധന ലാബുകളിൽ സർക്കാർ മേഖലയിലേയും പൊതുവിപണിയിലേയും അടക്കം ഒരു മാസം ആകെ പരിശോധിക്കുന്നത് 1200 സാംപിളുകൾ മാത്രമാണ്. കാലാവധി കഴിഞ്ഞ മരുന്നുകളും ഷെൽഫ് ലൈഫ് കുറഞ്ഞ മരുന്നുകളും സർക്കാർ ആശുപത്രികൾ വഴി നൽകിയെന്നാണ് സിഎജിയുടെ കരട് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന മറ്റ് ഗുരുതര പ്രശ്നങ്ങൾ. കാലാവധി കഴിഞ്ഞ മരുന്നുകൾ കോർപറേഷൻ ആശുപത്രികൾക്ക് വിതരണം ചെയ്തിട്ടില്ലെന്നാണ് മെഡിക്കൽ സർവീസസ് കോർപറേഷൻ വിശദീകരിക്കുന്നത്. ഇതെങ്ങനെ സംഭവിച്ചെന്ന് പരിശോധിച്ച് സിഎജിക്ക് മറുപടി നൽകും. അതേസമയം 75ശതമാനം പോലും ഷെൽഫ് ലൈഫ് ഇല്ലാത്ത അതായത് വേഗത്തിൽ കാലാവധി കഴിയുന്ന മരുന്നുകൾ വാങ്ങിയതിൽ തൃപ്തികരമായ വിശദീകരണവും ഇല്ല.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us