എൻസിഇആർടി നിർദേശം തള്ളണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയയ്ക്കും: വി ശിവൻകുട്ടി

പ്രധാനമന്ത്രിക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കും കത്തയയ്ക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

dot image

തിരുവനന്തപുരം: ഇന്ത്യക്ക് പകരം പുസ്തകങ്ങളിൽ ഭാരതം എന്നാക്കണമെന്നുള്ള എൻസിഇആർടി ഉപസമിതി നിർദേശം തള്ളണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയയ്ക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്രധാനമന്ത്രിക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കും കത്തയയ്ക്കുമെന്നും മന്ത്രി റിപ്പോർട്ടർ ടിവിയോട് പറഞ്ഞു. കേന്ദ്രത്തെ രേഖാമൂലം വിയോജിപ്പ് അറിയിക്കേണ്ടതുണ്ട്. മറ്റ് സംസ്ഥാനങ്ങളുമായി ആലോചന നടത്തേണ്ട വിഷയമാണിതെന്നും മന്ത്രി പറഞ്ഞു.

തെറ്റായ കാര്യങ്ങൾ വിദ്യാർത്ഥികൾ പഠിക്കും. അതിനാൽ തന്നെ ഏകപക്ഷീയ തീരുമാനം എടുക്കരുതെന്ന് ആവശ്യപ്പെടും. പുതിയ പാഠപുസ്തകതിൻ്റെ കാര്യത്തിൽ വികാരപരമായല്ല ഉചിതമായ തീരുമാനം എടുക്കുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. എൻസിഇആർടി ഉപസമിതി അധ്യക്ഷൻ സി ഐ ഐസക്കിനെ മന്ത്രി വിമർശിച്ചു. ചാനൽ ചർച്ചയിലെ പരാമർശം മോശമെന്നും സ്ഥിരം സ്വഭാവമാണോ ഇപ്പോൾ വന്ന സ്വഭാവമാണോ ഇത് എന്നും അദ്ദേഹം ചോദിച്ചു. റിപ്പോർട്ടർ ടിവിയിലെ ചർച്ചയിൽ സി ഐ ഐസക് മോശം പദപ്രയോഗം നടത്തിയിരുന്നു.

dot image
To advertise here,contact us
dot image