കേരളത്തിന് ദീപാവലി സമ്മാനം, മൂന്നാം വന്ദേഭാരത് വരുന്നു; മൂന്നു സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് സർവ്വീസ്

കര്ണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് എട്ട് സര്വീസുകള് നടത്താനാണ് ദക്ഷിണ റെയില്വേയുടെ തീരുമാനം

dot image

ചെന്നൈ: കേരളത്തിലേക്ക് വീണ്ടും വന്ദേഭാരത് ട്രെയിന് അനുവദിച്ചു. കര്ണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ളതായിരിക്കും പുതിയ വന്ദേഭാരത് സര്വീസ്. ചെന്നൈയില്നിന്ന് ബെംഗളൂരുവിലേക്കും ബംഗളൂരുവില്നിന്ന് എറണാകുളത്തേക്കുമായുള്ള വന്ദേഭാരത് സര്വീസ് ശൃംഖലയാവും ഇത്.

കര്ണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് എട്ട് സര്വീസുകള് നടത്താനാണ് ദക്ഷിണ റെയില്വേയുടെ തീരുമാനം. ചെന്നൈ-ബെംഗളൂരു, ബെംഗളൂരു-എറണാകുളം സൗത്ത് എന്നിങ്ങനെ ആകും സര്വീസുകള്. ട്രെയിൻ ചെന്നൈ സെന്ററില്നിന്ന് പുറപ്പെട്ട് രാവിലെ നാലുമണിയോടെ ബെംഗളൂരുവിലെത്തും. തുടര്ന്ന് നാലരയ്ക്ക് അവിടുന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് ഒന്നരയോടെ എറണാകുളത്ത് എത്തും. തിരിച്ചും ഇതേ വിധത്തില് സര്വീസ് നടത്തും. വാരാന്ത്യങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിന് ലക്ഷ്യം വെച്ചുള്ളതാണ് പുതിയ സര്വീസുകള്.

dot image
To advertise here,contact us
dot image