'ഒരച്ഛന്റെ വാത്സല്യം തിരിച്ചറിയണമെങ്കില് നല്ല തന്തക്ക് പിറക്കണം'; കൃഷ്ണ കുമാര്

സുരേഷ് ഗോപിക്ക് പിന്തുണ നല്കിയതാണോ എന്ന ചോദ്യവുമായി നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്

dot image

തിരുവനന്തപുരം: ഒരച്ഛന്റെ വാത്സല്യം തിരിച്ചറിയണമെങ്കില് നല്ല തന്തക്ക് പിറക്കണമെന്ന് ഫേസ്ബുക്ക് പോസ്റ്റുമായി ബിജെപി നേതാവ് കൃഷ്ണകുമാര്. 'തെറ്റ് പറയാന് പറ്റില്ല. ഒരച്ഛന്റെ വാത്സല്യം തിരിച്ചറിയണമെങ്കില് നല്ല തന്തക്ക് പിറക്കണം' എന്നെഴുതിയ പോസ്റ്ററാണ് കൃഷ്ണകുമാര് അക്കൗണ്ടില് പോസ്റ്റ് ചെയ്തിരിക്കുന്നത്.

സുരേഷ് ഗോപിക്ക് പിന്തുണ നല്കിയതാണോ എന്ന ചോദ്യവുമായി നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. സുരേഷ് ഗോപിക്കുള്ള പിന്തുണയാണെങ്കില് മോശമായിപ്പോയി എന്ന കമന്റുകളുമുണ്ട്. സാധാരണക്കാരായ അച്ഛന്മാര് ഇങ്ങനെ പൊതു ഇടങ്ങളിലും, ബസ്സിലും ട്രെയിനിലും മറ്റും ദേഹത്തു തൊട്ടും തലോടിയും പിതൃവാത്സല്യം കാണിക്കാന് തുനിഞ്ഞിറങ്ങിയാല് നിങ്ങളില് എത്ര പേര് അതിന് അനുവദിച്ചു കൊടുക്കുമെന്നും കമന്റുണ്ട്.

'രാഷ്ട്രീയ താൽപര്യത്തോടെ വേട്ടയാടുന്നു, സിപിഐഎം ഗൂഢാലോചന'; സുരേഷ് ഗോപിയെ പിന്തുണച്ച് ബിജെപി

മാധ്യമപ്രവര്ത്തകയോട് അപമര്യാദയായി പെരുമാറിയില്ലെന്നും വാത്സല്യമാണ് പ്രകടിപ്പിച്ചതെന്നുമുള്ള സുരേഷ് ഗോപിയുടെ വിശദീകരണത്തിന് ശേഷമാണ് കൃഷ്ണകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കെ സുരേന്ദ്രന്, ശോഭാ സുരേന്ദ്രന്, പി എസ് ശ്രീധരന് പിള്ള ഉള്പ്പെടെയുള്ള ബിജെപി നേതാക്കള് സുരേഷ് ഗോപിയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. വാത്സല്യത്തോടെയാണ് സുരേഷ് ഗോപി പെരുമാറിയതെന്നും അദ്ദേഹം മാപ്പ് പറഞ്ഞതോടെ വിഷയം അവസാനിപ്പിക്കണമെന്നുമാണ് ബിജെപി നേതാക്കളുടെ നിലപാട്.

മാധ്യമപ്രവര്ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവം; സുരേഷ് ഗോപിക്കെതിരെ കേസെടുത്തു
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us