തിരുവനന്തപുരം: മാധ്യമപ്രവര്ത്തകയ്ക്ക് നേരെ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ ഭാഗത്തു നിന്ന് ഉണ്ടായ പെരുമാറ്റം തികച്ചും അപലപനീയമാണെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര് ബിന്ദു. സുരേഷ് ഗോപിയുടെ പെരുമാറ്റത്തിലുള്ളത് തികഞ്ഞ ഫ്യൂഡല് മേലാള ബോധമാണെന്നും ആര് ബിന്ദു വിമര്ശിച്ചു.
ഓരങ്ങളിലേക്ക് തള്ളി മാറ്റുക എന്നതാണ് അക്ഷരാര്ത്ഥത്തില് സുരേഷ് ഗോപി ചെയ്തതെന്നും മിടുക്കോടെ ചോദ്യങ്ങള് ചോദിച്ച് മുന്നോട്ട് വന്ന മാധ്യമ പ്രവര്ത്തകയോടുള്ള അസഹിഷ്ണുത കൂടിയായിരുന്നു സുരേഷ് ഗോപി പ്രകടിപ്പിച്ചതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. 'കൂടുതല് ചോദ്യം ചെയ്ത് ഓവര് സ്മാര്ട്ട് ആകേണ്ട എന്നാണ് സുരേഷ് ഗോപി പെരുമാറ്റത്തിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. സ്ത്രീകളെ പൊതുമണ്ഡലത്തില് നിശബ്ദരാക്കുവാന് വേണ്ടി ഫ്യൂഡല് മേലാള ബോധമുള്ളവര് സ്ഥിരമായി ഉപയോഗിച്ചു പോരുന്ന ശൈലിയാണിത്, കാലഹരണപ്പെട്ട മൂല്യബോധമാണ് സുരേഷ് ഗോപിയുടെ മനസ്സില് മയങ്ങിക്കിടക്കുന്നത്', മന്ത്രി കുറ്റപ്പെടുത്തി.
മാധ്യമപ്രവര്ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവം; സുരേഷ് ഗോപിക്കെതിരെ കേസെടുത്തുഒരു ആദിവാസി കുട്ടിക്ക് പഠന സൗകര്യം ഒരുക്കികൊടുത്തതായി സുരേഷ് ഗോപി മുമ്പ് അവകാശപ്പെട്ടിരുന്നു. എന്നാല് സര്ക്കാരാണ് ആ കുട്ടിക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കി കൊടുത്തതെന്ന് പട്ടികജാതി-പട്ടികവര്ഗ്ഗ പിന്നോക്ക ക്ഷേമ മന്ത്രി രാധാകൃഷ്ണന് വ്യക്തമാക്കിയിട്ടുണ്ടെന്നും ആര് ബിന്ദു വെളിപ്പെടുത്തി. വാക്കുകള് വളച്ചൊടിക്കുന്ന വ്യക്തിയാണ് സുരേഷ് ഗോപിയെന്നും മന്ത്രി വിമര്ശിച്ചു.
സുരേഷ് ഗോപിയുടേത് ബോധപൂര്വ്വമായ പെരുമാറ്റം, അംഗീകരിക്കാനാവില്ല: പി കെ ശ്രീമതി https://www.facebook.com/reporterlive/videos/260943929840775