'വിവാദം ലീഗ് വിരുദ്ധരുടെ പിടിവള്ളി'; പിന്നില് സുന്നി വിഭാഗം അല്ലെന്ന് പി കെ ഫിറോസ്

പരാമര്ശം ഉണ്ടായില്ലെങ്കില് പോലും വിവാദം ഉയര്ത്തികൊണ്ടുവരുന്ന ആരെങ്കിലും പലസ്തീന് ഐക്യദാര്ഢ്യ റാലിയെ അനുകൂലിച്ച് രംഗത്ത് വരുമെന്ന് കരുതുന്നില്ല.

dot image

കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ പലസ്തീന് ഐക്യദാര്ഢ്യറാലിയാണ് മുസ്ലിം ലീഗ് സംഘടിപ്പിച്ചതെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല് സെക്രട്ടറി പി കെ ഫിറോസ്. അത് ഇഷ്ടപ്പെടാത്ത ആളുകള് വഴിതിരിച്ചുവിടാന് വേണ്ടിയുള്ള ആലോചനയില് നിന്നാണ് കോണ്ഗ്രസ് എംപി ശശി തരൂരിന്റെ പ്രസംഗം പിടിവള്ളിയാക്കിയതെന്നും പി കെ ഫിറോസ് റിപ്പോര്ട്ടര് ടി വി പ്രസ്കോണ്ഫറന്സില് പറഞ്ഞു. അത്തരമൊരു പരാമര്ശം ഉണ്ടായില്ലെങ്കില് പോലും വിവാദം ഉയര്ത്തികൊണ്ടുവരുന്ന ആരെങ്കിലും പലസ്തീന് ഐക്യദാര്ഢ്യ റാലിയെ അനുകൂലിച്ച് രംഗത്ത് വരുമെന്ന് കരുതുന്നില്ല. ഉദ്ദേശ്യശുദ്ധി കൃത്യമാണെന്നും പി കെ ഫിറോസ് പറഞ്ഞു. വിവാദത്തിന് പിന്നില് സുന്നി വിശ്വാസികളല്ല, മറിച്ച് രാഷ്ട്രീയ എതിരാളികളില് നിന്നാണെന്നും പി കെ ഫിറോസ് കൂട്ടിച്ചേര്ത്തു.

പൂര്ണ്ണരൂപം വീഡിയോയില്-

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us