വിദ്യാര്ത്ഥിയുടെ തല മുടി സ്കൂള് അസംബ്ലിയില് മുറിപ്പിച്ചു';സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്

അഞ്ചാം ക്ലാസില് പഠിക്കുന്ന ദളിത് വിദ്യാര്ത്ഥിയുടെ മുടിയാണ് മുറിച്ച സംഭവത്തിലാണ് ബാലാവകാശ കമ്മീഷന് ഇടപെടല്

dot image

കാസര്കോട്: വിദ്യാര്ത്ഥിയുടെ തല മുടി സ്കൂള് അസംബ്ലിയില്വെച്ച് മുറിപ്പിച്ച സംഭവത്തില് സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്. ചിറ്റാരിക്കല് എസ്എച്ച്ഒ, കാസര്കോട് ഡിഡി എന്നിവരോട് റിപ്പോര്ട്ട് തേടി.

അഞ്ചാം ക്ലാസില് പഠിക്കുന്ന ദളിത് വിദ്യാര്ത്ഥിയുടെ മുടി മുറിച്ച സംഭവത്തിലാണ് ബാലാവകാശ കമ്മീഷന് ഇടപെടല്. ഒക്ടോബര് 19 നായിരുന്നു കേസിനാസ്പദമായ സംഭവം. കാസര്കോട് ചിറ്റാരിക്കല് കോട്ടമല മാര് ഗ്രിഗോറിയോസ് മെമ്മോറിയല് എയുപി സ്കൂളിലെ വിദ്യാര്ത്ഥിക്കാണ് ദുരനുഭവം നേരിട്ടത്.

പ്രധാന അധ്യാപികക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. പട്ടികജാതി / പട്ടികവര്ഗ്ഗ അതിക്രമം തടയല് /ജെ ജെ ആക്ട് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us