'കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസ്താവന നടത്തി'; കെ എസ് രാധാകൃഷ്ണനെതിരെ പരാതി

കെ എസ് രാധാകൃഷ്ണനെതിരെ യുഎപിഎ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തണമെന്ന് പരാതിയിൽ പറയുന്നു

dot image

തിരുവനന്തപുരം: കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് രാധാകൃഷ്ണനെതിരെ പരാതി നൽകി ഐയുഎംഎൽ. കളമശേരി പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. കളമശേരി ഭീകര സംഭവങ്ങളുടെ ചരിത്രമുള്ള പ്രദേശമാണെന്നും സംഭവങ്ങളിൽ കൃത്യമായ അന്വേഷണം നടത്തുന്നതിൽ പൊലീസ് പരാജയപ്പെട്ടെന്നും രാധാകൃഷ്ണൻ പറഞ്ഞതായി പരാതിയിൽ പറയുന്നു. മാധ്യമങ്ങൾക്ക് മുന്നിൽ ഉന്നയിക്കുന്ന ഈ ആരോപണങ്ങളെല്ലാം ജനങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുമെന്നും പരാതിയിൽ പറയുന്നു.

ഇത്തരമൊരു സാഹചര്യത്തിൽ ഒരു സമൂഹത്തെ മുഴുവൻ മോശമായി ചിത്രീകരിക്കുന്ന പ്രസ്താവനകളുടെ അനന്തരഫലം എന്താണെന്ന് ഉന്നത വിദ്യാഭ്യാസമുള്ള, കേരള പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാനായി പ്രവർത്തിച്ചിട്ടുള്ള രാധാകൃഷ്ണനെപ്പോലുള്ള ഒരാൾ അറിഞ്ഞിരിക്കണം. കെ എസ് രാധാകൃഷ്ണനെതിരെ യുഎപിഎ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തണമെന്ന് പരാതിയിൽ പറയുന്നു.

കളമശ്ശേരി സ്ഫോടനം; വിദ്വേഷ പ്രചാരണം നടത്തിയ പ്രതി പിടിയില്

കളമശേരിയിൽ നടന്ന സ്ഫോടനം ആസൂത്രിതമാണെന്നാണ് കെ എസ് രാധാകൃഷ്ണൻ പറഞ്ഞത്. പണ്ട് മുതലേ തീവ്രവാദപ്രവര്ത്തനങ്ങള് നടന്നിട്ടുള്ള സ്ഥലമെന്ന ദുഷ്പേര് കളമശേരിക്കുണ്ട്. ഇത്രയും പേര് പ്രാര്ത്ഥന നടത്തുന്ന ഒരു സ്ഥലത്ത് സ്ഫോടനം നടക്കാന് സാധ്യതയുണ്ടെന്ന് പൊലീസിന് മുന്പ് അറിയാന് കഴിഞ്ഞില്ല എന്നത് ഇന്റലിജന്സ് പരാജയമാണെന്നും കെ എസ് രാധാകൃഷ്ണൻ ആരോപിച്ചിരുന്നു. അതേസമയം ബിജെപി നേതാവ് സന്ദീപ് വാര്യർ ഉൾപ്പെടെയുള്ളവർക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് എഐവൈഎഫ് പ്രസിഡന്റ് എൻ അരുൺ പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us