കോഴിക്കോട് സ്വകാര്യ ബസുകള് മിന്നല് പണിമുടക്കില്; വലഞ്ഞ് ജനം

ജോലിക്ക് പോകുന്നവരും വിദ്യാര്ത്ഥികളും ബുദ്ധിമുട്ടിലായി

dot image

കോഴിക്കോട്: കോഴിക്കോട് ജില്ലയില് സ്വകാര്യ ബസ് തൊഴിലാളികള് പണിമുടക്കുന്നു. തലശ്ശേരി - തൊട്ടില് പാലം, കോഴിക്കോട്-തലശ്ശേരി, കോഴിക്കോട്-കണ്ണൂര്, കോഴിക്കോട്-വടകര റൂട്ടുകളിലാണ് ബസുകള് പണി മുടക്കുന്നത്. കണ്ണൂര് ജില്ലയിലെ പ്രതിഷേധക്കാരായ തൊഴിലാളികള്ക്ക് അനുഭാവം പ്രകടിപ്പിച്ചാണ് സമരം.

കണ്ണൂര് ജില്ലയിലെ കരിയാട് - തലശ്ശേരി റൂട്ടില് സര്വീസ് നടത്തുന്ന സ്വകാര്യ ബസ് ഡ്രൈവറെ കള്ളക്കേസില് കുടുക്കി ജയിലില് അടച്ചെന്നാരോപിച്ച് സ്വകാര്യ ബസ് തൊഴിലാളികള് പണിമുടക്കുന്നുണ്ട്. വിദ്യാര്ത്ഥിയുടെ പരാതിയിലാണ് കണ്ടക്ടര്ക്കെതിരെ കേസെടുത്തത്. അന്വേഷിക്കാതെയാണ് കേസെടുത്തത് എന്നാണ് ആരോപണം.

മിന്നല് പണിമുടക്ക് ആളുകളെ വലച്ചു. ജോലിക്ക് പോകുന്നവരും വിദ്യാര്ത്ഥികളും ബുദ്ധിമുട്ടിലായി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us