കൊച്ചി: ഗള്ഫ് രാജ്യങ്ങളില് നിന്നും അനിയന്ത്രിതമായി വർധിച്ച് വരുന്ന വിമാനയാത്ര നിരക്ക് നിയന്ത്രിക്കാൻ നടപടി സ്വീകരിക്കാത്തതിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. ആവശ്യം കേന്ദ്ര സർക്കാരിൽ അറിയിക്കാത്തതിനെ തുടർന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് വിമർശിച്ചത്. ചെറിയ വരുമാനക്കാരായ പ്രവാസികൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാകുന്ന ഈ കാര്യത്തിൽ കേരള സർക്കാർ എന്തുകൊണ്ടാണ് കേന്ദ്രസർക്കാറിൽ ഒരു സമ്മർദ്ദവും ചെലുത്താതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.
ഇന്ധനവിലയിൽ കുറവ് പ്രഖ്യാപിച്ച് യുഎഇ ; പുതിയ നിരക്ക് നാളെ മുതല്വ്യവസായിയും സഫാരി ഗ്രൂപ് ചെയർമാനുമായ കെ സൈനുൽ ആബിദ് ആവശ്യമുന്നയിച്ച് നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. സംസ്ഥാന സർക്കാരിനെ സ്വമേധയാ കക്ഷിചേർത്ത് വിശദീകരണം തേടിയെങ്കിലും ഇതുവരെ മറുപടി നൽകാത്തതും കോടതി ചൂണ്ടിക്കാട്ടി.
യാത്രാനിരക്ക് നിയന്ത്രണ ആവശ്യം അടിയന്തരമായി കേന്ദ്രത്തിന് മുന്നിൽ ഉന്നയിക്കണമെന്ന് കോടതി നിർദേശിച്ചു. വിഷയത്തിൽ ഉടനെ നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും കോടതി വ്യക്തമാക്കി. തുടർന്ന് ഹർജി 10 ദിവസത്തിനുശേഷം പരിഗണിക്കും.