'ഇന്ത്യ മാറ്റി ഭാരതമാക്കുന്നതിലെന്താണ് കുഴപ്പം'; ഇന്ത്യ സാമ്രാജ്യത്ത ശക്തികൾ നൽകിയ പേരെന്ന് ലെന

കൊൽക്കത്ത എന്നിങ്ങനെ നിരവധി പേരുകൾ നമ്മൾ മാറ്റിയില്ലേ. എന്തുകൊണ്ട് ഈ മാറ്റം പാടില്ല?

dot image

ഇന്ത്യ എന്ന പേര് ഭാരതമാക്കുന്നതിൽ എന്താണ് കുഴപ്പമെന്ന് നടി ലെന. ഇന്ത്യ എന്നത് സാമ്രാജ്യത്ത ശക്തികൾ നൽകിയ പേരാണ്. ചെന്നൈ, മുംബൈ, കൊൽക്കത്ത എന്നിങ്ങനെ നിരവധി സ്ഥലങ്ങളുടെ പേര് മാറ്റിയിട്ടില്ലേ. എന്തുകൊണ്ട് ഈ മാറ്റത്തെ മാത്രം എതിർക്കുന്നതെന്ന് ലെന ചോദിച്ചു.

'നമ്മൾ നമ്മുടെ വേരുകളിലേക്ക് പോകണം. അതിൽ ജ്ഞാനം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. മാത്രമല്ല ഒരു കൊളോണിയൽ ശക്തിയാണ് ഇന്ത്യ എന്ന പേര് നൽകിയത്. ചെന്നൈ, മുംബൈ, കൊൽക്കത്ത എന്നിങ്ങനെ നിരവധി പേരുകൾ നമ്മൾ മാറ്റിയില്ലേ. എന്തുകൊണ്ട് ഈ മാറ്റം പാടില്ല? നമ്മുടെ സാഹിത്യത്തിൽ ഭാരതം എന്നത് വളരെ ശക്തമായ പേരാണ്,' ലെന പറഞ്ഞു. ദി ന്യൂഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.

പാഠപുസ്തകങ്ങളിൽ നിന്ന് 'ഇന്ത്യ' മാറ്റരുത്; പ്രധാനമന്ത്രിക്ക് കത്തയച്ച് മന്ത്രി വി ശിവൻകുട്ടി

നമ്മുടേത് അമൂല്യമായ രാജ്യമാണ്. നമുക്ക് കാതലായ നിരവധി കാര്യങ്ങളുണ്ട്, നിരവധി ഭാഷകളുണ്ട്. നമുക്ക് ഒരു പ്രധാന ഭാഷയുണ്ട് - സംസ്കൃതം. അതുപോലെ, നമ്മൾ ഹിന്ദുമതം എന്ന് വിളിക്കുന്ന ഈ മതം നമുക്ക് അവിഭാജ്യമാണ്. അതിനാൽ അത് നമ്മൾ സംരക്ഷിക്കണം. ഏതെങ്കിലും രാഷ്ട്രീയമോ മതപരമോ ആയ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലല്ല താനിത് പറയുന്നത് എന്നും ലെന കൂട്ടിച്ചേർത്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us