കളമശേരി സ്ഫോടനം: ഡൊമിനിക് മാർട്ടിന്റെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തി പൊലീസ്

വിശദമായി മൊഴി രേഖപ്പെടുത്തിയെന്ന് പൊലീസ്

dot image

കൊച്ചി: കളമശേരി പീഡനക്കേസ് പ്രതി ഡൊമിനിക് മാർട്ടിന്റെ കുടുംബത്തിന്റെ മൊഴിയെടുക്കൽ അവസാനിച്ചു. മൂന്നര മണിക്കൂർ നീണ്ടുനിന്ന മൊഴിയെടുക്കൽ ആറ് മണിയോടെയാണ് അവസാനിച്ചത്. വിശദമായി മൊഴി രേഖപ്പെടുത്തിയെന്ന് പൊലീസ് അറിയിച്ചു.

അതേസമയം ഡൊമിനിക് മാർട്ടിന്റെ അത്താണിയിലെ ഫ്ലാറ്റിൽ പൊലീസ് തെളിവെടുപ്പ് നടത്തി. കേസിൽ ഡൊമിനിക് മാർട്ടിൻ മാത്രമാണ് പ്രതി എന്നുറപ്പിച്ചിരിക്കുകയാണ് പൊലീസ്. കൂടുതൽ തെളിവുകൾ അന്വേഷണസംഘം ശേഖരിക്കുകയാണ്. മാർട്ടിന്റെ പശ്ചാത്തലം വിശദമായി പരിശോധിക്കാനാണ് തീരുമാനം.

അത്താണിയിലെ ഫ്ലാറ്റിൽ നിന്ന് നിർണായക തെളിവുകൾ കണ്ടെത്തി. ഐഇഡി നിർമിക്കാൻ ഉപയോഗിച്ച വസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്. ബാറ്ററി, വയർ എന്നിവയാണ് ലഭിച്ചത്. പെട്രോൾ കൊണ്ടുവന്ന കുപ്പിയും കണ്ടെത്തി. കെട്ടിടത്തിന്റെ മുകളിലെ മുറിയിൽ നിന്നാണ് ഇവ കണ്ടെത്തിയത്.

പ്ലാസ്റ്റിക് കവറുകളിലായിരുന്നു മാർട്ടിൻ സ്ഫോടക വസ്തുക്കൾ നിറച്ചത് എന്നാണ് പൊലീസ് പറയുന്നത്. ബോംബ് വച്ചതിനു ശേഷം മാറി നിന്ന് വീഡിയോ എടുത്തു. ബോംബ് പൊട്ടുന്നത് കണ്ടുറപ്പിച്ചു. ബോംബ് പൊട്ടുന്ന വീഡിയോ എടുത്തു എന്നും പൊലീസ് പറയുന്നു. സംഭവത്തിൽ എൻഐഎ ഡിജിറ്റൽ തെളിവുകൾ തേടിയിട്ടുണ്ട്. ഇതു സംബന്ധിച്ച് യൂട്യൂബിനും ഫേസ് ബുക്കിനും അപേക്ഷ നൽകി.

കളമശേരി സ്ഫോടനം; പ്രതിയുമായി പൊലീസ് അത്താണിയിലെ വീട്ടില്, തെളിവെടുപ്പ്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us