'അങ്ങനെ കെഎസ്ഇബിയുടെ ക്രൈസിസും എളുപ്പത്തില് മാനേജ് ചെയ്തു'; മുഖ്യമന്ത്രിയെ പരിഹസിച്ച് വി ടി ബല്റാം

സംസ്ഥാനത്ത് ബുധനാഴ്ച മുതല് വൈദ്യുതി നിരക്ക് വര്ധന നടപ്പിലാവും.

dot image

തിരുവനന്തപുരം: വൈദ്യുതി വര്ധനയില് മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കോണ്ഗ്രസ് നേതാവ് വി ടി ബല്റാം. 'അങ്ങനെ കെഎസ്ഇബിയുടെ ക്രൈസിസും എളുപ്പത്തില് മാനേജ് ചെയ്തു. മ്മടെ മാനേയര് ആള് കിടുവാണ്' എന്നാണ് ബല്റാമിന്റെ പരിഹാസം.

സംസ്ഥാനത്ത് ബുധനാഴ്ച മുതല് വൈദ്യുതി നിരക്ക് വര്ധന നടപ്പിലാവും. ഇത് സംബന്ധിച്ച് റഗുലേറ്ററി കമ്മീഷന് മുഖ്യമന്ത്രിയുമായി ചര്ച്ച നടത്തി. നിരക്ക് വര്ധന ആകാമെന്നാണ് മുഖ്യമന്ത്രി കമ്മീഷനെ അറിയിച്ചത്.

ഉപയോഗിക്കുന്ന വൈദ്യുതിക്കാവും കൂടിയ നിരക്ക് ഈടാക്കുക. യൂണിറ്റിന് ശരാശരി 40 പൈസ കൂട്ടണമെന്നാണ് കെഎസ്ഇബി ആവശ്യം. താരിഫ് വര്ധന ഏപ്രിലില് പ്രാബല്യത്തില് വരേണ്ടതായിരുന്നു. എന്നാല് ഹൈക്കോടതിയിലെ കേസും സര്ക്കാര് നിലപാടും മൂലം വൈകുകയായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us