തിരുവനന്തപുരം: കേരളീയം പരിപാടിക്ക് വരാത്ത കുടുംബശ്രീ അംഗങ്ങള് 250 രൂപ പിഴ നല്കണമെന്ന് നിര്ദേശം. സിഡിഎസ് ചെയര് പേഴ്സണായ, സിപിഐഎം ഏരിയാ കമ്മിറ്റി അംഗമാണ് നിര്ദേശം നല്കിയത്. ഇക്കാര്യം വ്യക്തമാക്കുന്ന സിപിഐഎം നേതാവിന്റെ ഓഡിയോ സന്ദേശവും പുറത്തു വന്നു. കഴക്കൂട്ടം ഏരിയാ കമ്മിറ്റി അംഗം സിന്ധു ശശിയുടെ ഓഡിയോ ആണ് പുറത്ത് വന്നത്. കാട്ടായിക്കോണം വാര്ഡിലെ കുടുംബശ്രീ അംഗങ്ങള്ക്കാണ് നിര്ദേശം നല്കിയത്. പിഴ അടക്കാതെ കുടുംബശ്രീ ഓഡിറ്റ് നടത്തില്ലെന്നും മുന്നറിയിപ്പുണ്ട്.
41 വേദികളിലായി ഏഴു ദിവസം നീണ്ടുനില്ക്കുന്ന കേരളീയം പരിപാടിയ്ക്ക് ഇന്ന് തലസ്ഥാനത്ത് തിരിതെളിഞ്ഞു. കേരളത്തിന്റെ മികവുകളും നേട്ടങ്ങളും ലോകത്തിന് മുന്നില് അവതരിപ്പിക്കുകയെന്നതാണ് കേരളീയത്തിന്റെ ലക്ഷ്യം. കേരളത്തിന്റെ നേട്ടങ്ങള്ക്കൊപ്പം, സാംസ്കാരിക തനിമയും വിളിച്ചോതുന്നതായിരിക്കും ഓരോ പരിപാടിയും.
കേരള പിറവി ദിനത്തിൽ മുഖ്യമന്ത്രിക്ക് അഴിമതിയുടെ പൊൻതൂവൽ അണിയിക്കണം; നടക്കുന്നത് ധൂർത്തെന്നും സതീശന്രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ നിരവധി പ്രമുഖരാണ് പരിപാടിയില് പങ്കെടുക്കുന്നത്. വിദേശ രാജ്യങ്ങളില് നിന്നുള്ള പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. വന് ജനാവലിയാണ് പരിപാടിയില് പങ്കെടുക്കാനായി തിരുവനന്തപുരം സെന്ട്രല് സ്റ്റേഡിയത്തിലേക്ക് എത്തിയത്. സര്ക്കാര് ജീവനക്കാര്ക്കും പരിപാടിയില് പങ്കെടുക്കാന് അവസരമുണ്ട്. ഓഫീസ് പ്രവര്ത്തനങ്ങള്ക്ക് തടസം വരാത്ത വിധത്തില് ഉദ്യോഗസ്ഥര്ക്ക് പരിപാടിയില് പങ്കെടുക്കാമെന്നാണ് നിര്ദ്ദേശം. കേരളീയം എന്ന പേരില് നടക്കുന്നത് ധൂര്ത്താണെന്ന് ആരോപിച്ച് പ്രതിപക്ഷം പരിപാടിയില് നിന്ന് വിട്ടുനില്ക്കുകയാണ്.
'കേരളീയ'ത്തിന് തിരിതെളിഞ്ഞു; നാല്പതിലധികം വേദികൾ, ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷം