ഹിന്ദുക്കളെ തകർക്കാൻ പ്രവർത്തനങ്ങള് ഇവിടെ നടക്കുന്നു,മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം: കൃഷ്ണദാസ്

ഭീകരവാദത്തിനെതിരെ സംസാരിച്ച മന്ത്രിക്കെതിരെ കേരള പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു. ഹിന്ദുക്കളെ തകർക്കുക എന്ന ലക്ഷ്യത്തോടെ പല പ്രവർത്തനങ്ങളും കേരളത്തിൽ നടക്കുന്നു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തം ആക്കണം.

dot image

കൊല്ലം: ഭീകരവാദ പ്രവർത്തനങ്ങൾ കേരളത്തിൽ നിയമവിധേയമാകുന്നു എന്ന് ബിജെപി ദേശീയ നിര്വ്വാഹക സമിതി അംഗം പി കെ കൃഷ്ണദാസ് വിമർശിച്ചു. രാജ്യത്ത് മറ്റ് സംസ്ഥാനങ്ങളിൽ ഇല്ലാത്ത അവസ്ഥയാണ് കേരളത്തിലുള്ളത്. ഇവിടെ ഭീകരവാദ വിരുദ്ധ പ്രസംഗങ്ങൾ, പ്രവർത്തനങ്ങൾ എന്നിവ നിയമവിരുദ്ധവും ആകുന്നു. അങ്ങനത്തെ സാഹചര്യം ആണ് കേരളത്തിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഹമാസിനെതിരെ പോസ്റ്റുകൾ ഇട്ടുകഴിഞ്ഞാൽ പൊലീസ് അപ്പോൾ വീട്ടിലെത്തും. പോസ്റ്റ് ഇടുന്നവരെ പൊലീസ് അറസ്റ്റ് ചെയ്യുന്ന സാഹചര്യമാണ്. ഹമാസിന്റെ മറ്റൊരു പതിപ്പ് ആണ് ഐഎസ്. അതിന്റെ ഇന്ത്യൻ പതിപ്പ് ആണ് പിഎഫ്ഐയും എസ്ഡിപിഐയും. കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസ് എടുത്ത സംഭവം ആണ് അതിന്റെ അവസാന ഉദാഹരണം. ഭീകരവാദത്തിനെതിരെ സംസാരിച്ച മന്ത്രിക്കെതിരെ കേരള പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു. ഹിന്ദുക്കളെ തകർക്കുക എന്ന ലക്ഷ്യത്തോടെ പല പ്രവർത്തനങ്ങളും കേരളത്തിൽ നടക്കുന്നു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തം ആക്കണം.

ഗാസ കഴിഞ്ഞാൽ ഹമാസ് ഭരിക്കുന്ന രണ്ടാമത്തെ സ്ഥലമായി കേരളം മാറി. മലപ്പുറത്തു ജമാ അത്ത് സംഘടിപ്പിച്ച പരിപാടിയിൽ ഗാസ നേതാവ് വന്നു പ്രസംഗിച്ചിരുന്നു. കേരളത്തിൽ നടക്കുന്നത് വോട്ട് ബാങ്ക് മത്സരമാണ്. വോട്ടിനു വേണ്ടി മതേതര വിരുദ്ധ പ്രവർത്തനം എൽഡിഎഫും യുഡിഎഫും നടത്തുന്നു. ഭീകര വിരുദ്ധ സേന (ATS) പൂർണമായും നിഷ്ക്രിയമായ ഏക സംസ്ഥാനം കേരളമാണ്. ബിജെപി മതത്തെ അംഗീകരിക്കുന്നു. മത ഭീകരവാദത്തെ എതിർക്കുന്നെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു.

dot image
To advertise here,contact us
dot image