'മിടുക്കന്'; പികെ നവാസിനെ പ്രശംസിച്ച് സത്താര് പന്തല്ലൂര്

മലപ്പുറം ഗവ കോളേജില് ഒറ്റയ്ക്കു മത്സരിച്ചാണ് വിജയികളായതെന്നും എം എസ് എഫ് നേതാക്കള് പറഞ്ഞു.

dot image

കോഴിക്കോട്: എംഎസ്എഫ് സംസ്ഥാന അദ്ധ്യക്ഷന് പി കെ നവാസിനെ പ്രശംസിച്ച് എസ്കെഎസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താര് പന്തല്ലൂര്. കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കോളേജുകളിലേക്ക് നടന്ന വിദ്യാര്ത്ഥി യൂണിയന് തിരഞ്ഞെടുപ്പില് എംഎസ്എഫ് മികച്ച പ്രകടനം നടത്തിയ പശ്ചാത്തലത്തിലാണ് സത്താര് പന്തല്ലൂരിന്റെ പ്രശംസ.

നാല് പതിറ്റാണ്ടായി എസ്എഫ്ഐയുടെ കുത്തകയായിരുന്ന മഞ്ചേരി എന്എസ്എസ് കോളേജ് എം എസ് എഫ് സഖ്യം പിടിച്ചെടുത്തിരുന്നു.

നാദാപുരം, തവനൂര്, മങ്കട കോളേജുകളില് എസ് എഫ് ഐയെ അട്ടിമറിച്ച് വിജയം നേടിയെന്ന് എം എസ് എഫ് അവകാശപ്പെട്ടു.

മലപ്പുറം ഗവ കോളേജില് ഒറ്റയ്ക്കു മത്സരിച്ചാണ് വിജയികളായതെന്നും എം എസ് എഫ് നേതാക്കള് പറഞ്ഞു. വിദ്യാര്ഥികളുടെ അവകാശങ്ങള്ക്കായി പോരാടിയതിനു ലഭിച്ച അംഗീകാരമാണ് ഈ വിജയമെന്ന് എം.എസ്.എഫ്. നേതാക്കള് പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us