സിനിമ റിവ്യൂകള്ക്ക് വിലക്കോ സമപരിധിയോ ഏര്പ്പെടുത്തുന്നതിനോട് തരിമ്പും യോജിപ്പില്ല; ഫെഫ്ക

റിവ്യൂ എന്ന പേരില് ബോഡി ഷെയിമിംഗ് നടത്തുന്നതുള്പ്പെടെ കണ്ടില്ലെന്ന് വെക്കാനാകില്ലെന്നും ഫെഫ്ക

dot image

കൊച്ചി: സിനിമാ റിവ്യൂകള്ക്ക് വിലക്കേര്പ്പെടുത്തുന്നതിനോട് യോജിപ്പില്ലെന്ന് ഫെഫ്ക. വിലക്കോ, സമയപരിധിയോ ഏര്പ്പെടുത്തുന്ന ഒരു ജനാധിപത്യ-സംവാദ വിരുദ്ധ നിലപാടിനോടും യോജിക്കാനാകില്ലെന്ന് ഫെഫ്ക ജനറല് സെക്രട്ടറി നിലപാട് വ്യക്തമാക്കി. എന്നാല് റിവ്യൂ എന്ന പേരില് ബോഡി ഷെയിമിംഗ് നടത്തുന്നതുള്പ്പെടെ കണ്ടില്ലെന്ന് വെക്കാനാകില്ലെന്നും ഫെഫ്ക വ്യക്തമാക്കി.

'റിവ്യു എന്ന പേരില് ബോഡി ഷെയിമിങ് നടത്തുക, ജാതീയവും വംശീയവും, ലിംഗഭേദപരവുമായ ആക്ഷേപങ്ങളും വ്യക്തിഹത്യയും നടത്തുക, തെറ്റായ വിവരങ്ങള് നല്കി സിനിമയേയും അതില് പ്രവര്ത്തിച്ചവരേയും അപകീര്ത്തിപ്പെടുത്തുക തുടങ്ങിയ ക്രിമിനല് പ്രവര്ത്തങ്ങള് കണ്ടില്ലെന്ന് വെയ്ക്കാന് ഇനി സാധിക്കില്ല, അങ്ങനെയുള്ള സന്ദര്ഭങ്ങളില് ബാധിക്കപ്പെട്ടവര്ക്ക് നിയമസഹായം നല്കാനും കുറ്റവാളികള്ക്കെതിരെ നടപടി ഉറപ്പുവരുത്തുവാനും ശ്രമിക്കും.' ഫെഫ്ക കുറിപ്പിലൂടെ അറിയിച്ചു. ഇത് ഉറപ്പാക്കുന്നതിനായി ഫെഫ്കയും പ്രൊഡുസേഴ്സ് അസോസിയേഷനും ചേര്ന്ന് സംയുക്തി സമിതി രൂപീകരിക്കാനും തീരുമാനിച്ചു.

ഓണ്ലൈന്-ഡിജിറ്റല് മാര്ക്കറ്റിംഗ് രംഗത്ത് വലിയ രീതിയിലുള്ള സാമ്പത്തിക തട്ടിപ്പുകള് നടക്കുന്നുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില് ഫെഫ്കയില് അംഗത്വമുള്ള പി ആര് ഒ മാര്ക്കു പുറമെ ഇനി ഒരു ചിത്രത്തിന്റെ പ്രൊമോഷനുമായി നിര്മ്മാതാക്കള് കരാറില് ഏര്പ്പെടേണ്ടെന്നും മാര്ക്കറ്റിങ്ങ് ഏജന്സികളുടെയും ഓണ്ലൈന് പ്ലാറ്റ്ഫോമുകളുടേയും പട്ടിക തയ്യാറാക്കുമെന്നും പ്രൊഡ്യുസേഴ്സ് അസോസിയേഷന് ഫെഫ്കയെ അറിയിച്ചിട്ടുണ്ട്. ആ പട്ടികയില് ഉള്ളവരുമായി ചേര്ന്ന് വേണം പ്രൊമോഷന് പ്രവര്ത്തനങ്ങള് നടത്തേണ്ടതെന്ന പ്രൊഡ്യുസേഴ്സ് അസോസിയേഷന്റെ നിര്ദ്ദേശം ഫെഫ്കയും അംഗസംഘടനകളും അംഗീകരിച്ചവെന്നും ഫെഫ്ക അറിയിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us