പലസ്തീനോട് ഇത്രയും വിരോധമോ?; കെപിസിസിക്കെതിരെ പി കെ ശ്രീമതി

ആര്യാടന് ഫൗണ്ടേഷന്റെ പേരില് സംഘടിപ്പിക്കാനിരുന്ന പരിപാടിയാണ് കെപിസിസി വിലക്കിയത്.

dot image

മലപ്പുറം: മലപ്പുറത്ത് കോണ്ഗ്രസ് എ ഗ്രൂപ്പ് നടത്താനിരുന്ന പലസ്തീന് ഐക്യദാര്ഢ്യ റാലി വിലക്കിയ സംഭവത്തില് കോണ്ഗ്രസിനെതിരെ പി കെ ശ്രീമതി. പലസ്തീനോട് ഇത്രയും വിരോധമോയെന്ന് ശ്രീമതി ചോദിച്ചു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.

'പലസ്തീനോട് ഇത്രയും വിരോധമോ? മലപ്പുറത്ത് പലസ്തീന് ഐക്യദാര്ഢ്യ സദസ്സ് നടത്തിയാല് നടപടി എടുക്കുമെന്ന് കെസുധാകരന്', എന്നാണ് പി കെ ശ്രീമതി ഫേസ്ബുക്കില് കുറിച്ചത്.

പലസ്തീന് ഐക്യപ്പെട്ടുകൊണ്ട് ഇതിനകം മലപ്പുറത്ത് ഡിസിസി പരിപാടി സംഘടിപ്പിച്ച സാഹചര്യത്തില് മറ്റൊരു പരിപാടി നടത്തേണ്ടതില്ലെന്നാണ് കെപിസിസി നിര്ദേശം. ആര്യാടന് ഫൗണ്ടേഷന്റെ പേരില് സംഘടിപ്പിക്കാനിരുന്ന പരിപാടിയാണ് കെപിസിസി വിലക്കിയത്.

പരിപാടിയെ വിഭാഗീയ പ്രവര്ത്തനമായി കാണുമെന്നാണ് പരിപാടി വിലക്കിക്കൊണ്ട് ആര്യാടന് ഷൗക്കത്തിന് കെപിസിസി അയച്ച കത്തില് പറയുന്നത്. മണ്ഡലം പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം മലപ്പുറത്ത് വിഭാഗീയത അതിശക്തമാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us