
തൃശ്ശൂര്: വിയ്യൂര് അതീവ സുരക്ഷ ജയിലില് സംഘര്ഷം. ടിപി ചന്ദ്രശേഖരന് വധക്കേസിലെ പ്രതിയായ കൊടി സുനിയും കെവിന് വധക്കേസ് പ്രതികളും തമ്മിലാണ് സംഘര്ഷമുണ്ടായത്. ഇവരെ പിടിച്ചു മാറ്റാന് എത്തിയ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്ക്ക് സംഘര്ഷത്തില് പരിക്കേറ്റു. പരിക്കേറ്റ ഉദ്യോഗസ്ഥരെ ആശുപത്രിയില് പ്രവേശിപ്പിച്ചു.
വൈകിട്ട് 4.30 ഓടെയാണ് സംഘര്ഷമുണ്ടായത്. ഓഫീസിലെ ഫര്ണീച്ചറുകളും സംഘം തല്ലിതകര്ത്തു. തടവുകാര്ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
'സിനിമാ നടൻ ആണ്, അപ്പോൾ സിനിമാ സ്റ്റൈലിൽ പ്രതികരിക്കും'; സുരേഷ് ഗോപി വിഷയത്തിൽ എം ടി രമേശ്