തിരുവനന്തപുരം: ആര്യാടൻ ഷൗക്കത്തിനെതിരെ കടുത്ത നടപടി പാടില്ലെന്ന് കോൺഗ്രസ് എം പി കെ മുരളീധരൻ. ആര്യാടൻ ഷൗക്കത്ത് സ്വതന്ത്ര വേഷം കെട്ടി ഇറങ്ങില്ല. കോൺഗ്രസ് വിട്ടവരുടെ സ്ഥിതി ഷൗക്കത്തിനറിയാം. ഉറപ്പുള്ള 'കൈ' ഉള്ളപ്പോൾ മറ്റ് ചിഹ്നങ്ങൾ തേടണ്ടായെന്നും മുരളീധരൻ പറഞ്ഞു. കഴിഞ്ഞ ദിവസം ആര്യാടൻ ഷൗക്കത്തിന് കെപിസിസി വിലക്ക് ഏർപ്പെടുത്തിയിരുന്നു. പൊന്നാനിയില് മത്സരിപ്പിക്കാന് സിപിഐഎം സ്വതന്ത്രരെ തേടുന്നുവെന്നും ആര്യാടന് ഷൗക്കത്തിനെ പരിഗണിച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മുരളീധരന്റെ പ്രതികരണം.
ഒരാഴ്ചത്തേക്കാണ് ആര്യാടൻ ഷൗക്കത്തിന് കോണ്ഗ്രസ് വിലക്ക് ഏർപ്പെടുത്തിയത്. പാർട്ടി പരിപാടികളിലോ യോഗങ്ങളിലോ പങ്കെടുക്കാൻ പാടില്ലെന്നും നിർദേശം ഉണ്ടായിരുന്നു. അച്ചടക്ക സമിതിയുടെ റിപ്പോർട്ട് ലഭിച്ചശേഷം കൂടുതൽ നടപടിയെടുക്കാനാണ് കെപിസിസി തീരുമാനിച്ചത്. ഒരാഴ്ചയ്ക്കുള്ളിൽ അച്ചടക്ക സമിതി റിപ്പോർട്ട് സമർപ്പിച്ചേക്കും. ഷൗക്കത്തിന്റെ ഭാഗം വിശദീകരിക്കാൻ അച്ചടക്കസമിതി ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നു ദിവസത്തിനകം മറുപടി കിട്ടുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. മറുപടി ലഭിച്ച ഉടൻ റിപ്പോർട്ട് സമർപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കെപിസിസി നിർദേശം ലംഘിച്ച് പലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചതിനായിരുന്നു നടപടി.
ആര്യാടൻ ഷൗക്കത്തിന് വിലക്ക്; പാർട്ടി പരിപാടികളിലോ യോഗങ്ങളിലോ പങ്കെടുക്കരുതെന്ന് കെപിസിസികെ സുധാകരന്റെ പട്ടി പരാമര്ശത്തെത്തുടര്ന്നുണ്ടായ വിവാദത്തെക്കുറിച്ചും മുരളീധരൻ പ്രതികരിച്ചു. ലോകസഭ തിരഞ്ഞെടുപ്പ് വരെ മൃഗങ്ങളെ മാറ്റിവയ്ക്കുന്നതാണ് നല്ലതെന്ന് മുരളീധരൻ എംപി പറഞ്ഞു.
വിവാദം സിപിഐഎമ്മിനെ വെളളപൂശാൻ; തന്റെ രാഷ്ട്രീയം എന്താണെന്ന് ലീഗിനറിയാമെന്നും കെ സുധാകരൻസിപിഐഎമ്മിന്റെ പലസ്തീന് ഐക്യദാര്ഢ്യ റാലിയില് നിന്ന് മുസ്ലിം ലീഗ് പിന്മാറിയത് മുന്നണിയുടെ കെട്ടുറപ്പ് മുൻ നിർത്തിയാണെന്നും മുരളീധരന് പറഞ്ഞു. കോണ്ഗ്രസ് ലീഗിന് അതിനായി ഒരു ഓഫറും കൊടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.