'ലീഗ് പറയുന്ന സാങ്കേതിക കാരണം കോൺഗ്രസിന്റെ വിലക്ക്'; കോൺഗ്രസ് ഇസ്രയേലിനൊപ്പമെന്ന് എംവി ഗോവിന്ദൻ

പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിലേക്ക് ആര്യാടൻ ഷൗക്കത്തിനെ ക്ഷണിക്കുമെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.

dot image

തിരുവനന്തപുരം: പലസ്തീനുള്ള ഐക്യദാർഢ്യം ശക്തിപ്പെടുത്താനൊരുങ്ങി സിപിഐഎം. സംസ്ഥാനത്തുടനീളം കൂടുതൽ കൂടുതൽ പലസ്തീൻ ഐക്യദാർഢ്യ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. പലസ്തീനിൽ നടക്കുന്നത് വംശഹത്യയാണ്. കോഴിക്കോട് നടക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ എല്ലാ വിഭാഗങ്ങളെയും അണിനിരത്തുമെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലീം ലീഗിനെ ഉൾപ്പടെ പങ്കെടുപ്പിക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്. വിഷയാധിഷ്ടിതമായാണ് നിലപാട് സ്വീകരിക്കുന്നത്. സിപിഐഎമ്മിന് അവസരവാദ നിലപാടില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ മുസ്ലിം ലീഗിനെ ക്ഷണിച്ചപ്പോൾ സതീശനും സുധാകരനും ബേജാറായി. പരിപാടിയിൽ പങ്കെടുക്കാത്തതിന് കാരണമായി സാങ്കേതികം എന്ന് മാത്രമാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്. കോൺഗ്രസിന്റെ വിലക്കാണ് ലീഗ് പറയുന്ന സാങ്കേതിക കാരണമെന്ന് എം വി ഗോവിന്ദൻ ആരോപിച്ചു. ലീഗിനെ മുന്നണിയുടെ ഭാഗമാക്കുമെന്ന ഉത്കണ്ഠ വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. പലസ്തീൻ വിഷയം രാഷ്ട്രീയ കൂട്ടുകെട്ടല്ല. പാർട്ടികൾ തമ്മിലുള്ള അകലമല്ല, മുദ്രാവാക്യമാണ് വിഷയമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.

എല്ഡിഎഫിന് ലീഗിനെ ചാരാതെ മുന്നോട്ടുപോകാനാവില്ല എന്ന സ്ഥിതിയാണുള്ളത്: കെ സി വേണുഗോപാല്

പലസ്തീൻ ഐക്യാർഢ്യ പരിപാടി നടത്തിയതിന് ആര്യാടൻ ഷൗക്കത്തിനെതിരെ സംഘടനാ നടപടി സ്വീകരിക്കുകയുണ്ടായി. പലസ്തീൻ വിഷയത്തിൽ കോൺഗ്രസ് സമീപനം ഇതിലൂടെ വ്യക്തമാണ്. ഇസ്രയേലിനൊപ്പം എന്നതാണ് കോൺഗ്രസിന്റെ നിലപാട്. പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിലേക്ക് ആര്യാടനെ ക്ഷണിക്കും. അദേഹത്തെ പോലെ ചിന്തിക്കുന്ന കോൺഗ്രസ് പ്രവർത്തകരെ പരിപാടിയിലേക്ക് ക്ഷണിക്കുമെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.

സർക്കാർ നടത്തുന്ന കേരളീയം പരിപാടിയെ രാഷ്ട്രീയമായി മാത്രം കാണേണ്ടതല്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. യുഡിഎഫും ബിജെപിയും രാഷ്ട്രീയമായി മാത്രമാണ് പരിപാടിയെ കാണുന്നത്. എന്നാൽ കേരളീയം എന്നത് കേരളത്തിന്റെ ഭാവിക്കു മുതൽക്കൂട്ടാണ്. പരിപാടി മൂലധന നിക്ഷേപത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളീയത്തിൽ പങ്കെടുക്കരുത് എന്ന് കോൺഗ്രസ് പറഞ്ഞിട്ടും മണി ശങ്കർ അയ്യർ പങ്കെടുത്തു. യുഡിഎഫ് ബഹിഷ്കരിച്ചത് കൊണ്ട് നവകേരള സദസ്സ് ശുഷ്കമാവില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

'സംസ്ഥാനത്ത് നടക്കുന്നത് ധൂർത്ത്'; കേരളീയത്തെ ലക്ഷ്യമാക്കി ഗവർണർ

സംസ്ഥാന സർക്കാരിനെതിരായ ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന്റെ വിമർശനങ്ങളിൽ അദ്ദേഹം പ്രതികരിച്ചു. സ്വന്തം ചുമതല നിർവഹിക്കാത്ത ഗവർണർക്ക് വിമർശിക്കാൻ എന്ത് അവകാശമാണുള്ളത്. മുഖ്യമന്ത്രി നേരിട്ട് വിശദീകരണം നൽകണം എന്നാണ് ഗവർണറുടെ ആവശ്യം. എന്നാൽ ഗവർണർ ആഗ്രഹിക്കുന്നത് പോലെയല്ല ഭരണഘടനാപരമായി കര്യങ്ങൾ ചെയ്യുകയാണ് വേണ്ടതെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. മന്ത്രിസഭാ പുനഃസംഘടന വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (ബി) നൽകിയെന്ന് പറയുന്ന കത്ത് തനിക്ക് കിട്ടിയിട്ടില്ലെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

dot image
To advertise here,contact us
dot image