ആര്യാടന് ഷൗക്കത്തിനെതിരായ നടപടി; അന്തിമതീരുമാനം എട്ടിന്, സിപിഐഎമ്മിന് കാലദോഷമെന്ന് തിരുവഞ്ചൂര്

ഷൗക്കത്ത് വിശദമായി കാര്യങ്ങള് സംസാരിച്ചുവെന്നും കുറച്ച് കാര്യങ്ങളില് കൂടി വ്യക്തത വരാനുണ്ടെന്നും തിരുവഞ്ചൂര് രാധാകൃഷ്ണന്

dot image

തിരുവനന്തപുരം: കെപിസിസി വിലക്ക് ലംഘിച്ച് പലസ്തീന് ഐക്യദാര്ഢ്യ റാലി സംഘടിപ്പിച്ചതില് ആര്യാടന് ഷൗക്കത്തിനെതിരായ നടപടി നവംബര് എട്ടിന് ചേരുന്ന അച്ചടക്ക സമിതി യോഗത്തില് തീരുമാനിക്കും. ഷൗക്കത്ത് വിശദമായി കാര്യങ്ങള് സംസാരിച്ചുവെന്നും കുറച്ച് കാര്യങ്ങളില് കൂടി വ്യക്തത വരാനുണ്ടെന്നും അച്ചടക്ക സമിതി ചെയര്മാന് തിരുവഞ്ചൂര് രാധാകൃഷ്ണന് യോഗത്തിന് ശേഷം പ്രതികരിച്ചു. അന്തിമ തീരുമാനം എട്ടാം തിയ്യതിയെടുക്കും.

'ആര്യാടന് ഷൗക്കത്ത് ഒരു കത്ത് കൈമാറിയിട്ടുണ്ടെന്നും കത്തിന്റെ ഉള്ളടക്കം അസമയത്ത് പറയുന്നതില് ശരിയല്ലെന്നും തിരുവഞ്ചൂര് പറഞ്ഞു. ഷൗക്കത്തിനൊപ്പം വിഎ കരീമും വന്നിരുന്നു. രണ്ട് പേരുടേയും പ്രശ്നങ്ങള് കേട്ടു. മറ്റ് ചില കാര്യങ്ങളില് കൂടി വ്യക്തത വരേണ്ടതുണ്ട്. സിപിഐഎം വെള്ളം വെച്ച് കാത്തിരിക്കുകയാണ്. അടുത്ത കാലത്ത് സിപിഐഎമ്മിന് കാലദോഷം വന്നിട്ടുണ്ട്. തൊട്ടതെല്ലാം കുഴപ്പത്തില് ചെന്ന് ചാടുകയാണ്. മുസ്ലീം ലീഗുമായി സംസാരിച്ചു. അത് കുഴപ്പത്തില് പോയി. ആര്യാടന് ഷൗക്കത്തിന്റെ കാര്യം അദ്ദേഹം പറഞ്ഞിട്ടുണ്ട്. യുഡിഎഫിലെ ആരേയും ഉന്നംവെച്ച് സിപിഐഎം ഒരു കളിയും കളിക്കേണ്ടതില്ല. പരാജയത്തില് കലാശിക്കും.' തിരുവഞ്ചൂര് മുന്നറിയിപ്പ് നല്കി.

രഹസ്യസ്വഭാവത്തിലുള്ള കൂടിക്കാഴ്ച്ചയാണ് ഇന്ന് നടന്നത്. ഡിസിസി ഭാരവാഹികളേയും നേതാക്കളുടേയും മലപ്പുറം ജില്ലയിലെ പ്രമുഖരുടെ കൂടി അഭിപ്രായം കേള്ക്കേണ്ടതുണ്ടെന്നും തിരുവഞ്ചൂര് പറഞ്ഞു. ആര്യാടന് ഷൗക്കത്ത് സിപിഐഎമ്മിലേക്ക് പോകുമോയെന്ന ചോദ്യത്തോട് സിപിഐഎം കഷ്ട്പ്പെട്ട് ക്ഷണിച്ചുകൊണ്ടുപോയ കെ വി തോമസിന്റെ അവസ്ഥയെന്താണ്. അതിലൊന്നും വീഴുന്ന കുട്ടികളല്ല തങ്ങളുടേതെന്നും തിരുവഞ്ചൂര് വിശദീകരിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us