ആര്യാടൻ ഷൗക്കത്തിനെതിരെ നടപടിയെടുത്താൽ കോൺഗ്രസിന് സർവ്വനാശം; സിപിഐഎമ്മിലേക്ക് ക്ഷണിച്ച് എ കെ ബാലൻ

'ആർഎസ്എസിനേക്കാളും വൃത്തികെട്ട സമീപനമാണ് കോൺഗ്രസ് എടുക്കുന്നത്'

dot image

കൊച്ചി: ആര്യാടൻ ഷൗക്കത്തിനെതിരായി എന്തെങ്കിലുമൊരു നടപടി ഉണ്ടായിക്കഴിഞ്ഞാൽ അത് കോൺഗ്രസിന്റെ സർവനാശത്തിലേക്കെത്തുമെന്ന് സിപിഐഎം കേന്ദ്ര കമ്മറ്റിയംഗം എ കെ ബാലൻ. ഏതെങ്കിലും തരത്തിലൊരു നടപടി ഷൗക്കത്തിനെതിരെയെടുത്താൽ പരാമവധി പ്രോത്സാഹനം അദ്ദേഹത്തിന് ഇടതുപക്ഷ ജനാധിപത്യമുന്നണി നൽകുമെന്നും എ കെ ബാലൻ റിപ്പോർട്ടറിനോട് പറഞ്ഞു. പലസ്തീനെതിരായി ബിജെപി സർക്കാർ സ്വീകരിക്കുന്ന നയത്തിന്റെ കൂടെയാണ് അവരുമെന്ന നിലപാട് കോൺഗ്രസ് എടുക്കുന്നു എന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ സംഭവമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എ കെ ബാലന്റെ വാക്കുകൾ

ആര്യാടൻ ഷൗക്കത്തിനെതിരായി ഒരു നടപടിയുമെടുക്കാൻ കോൺഗ്രസിന് കഴിയില്ല. കാരണം അത് കോൺഗ്രസിന്റെ സർവ നാശത്തിലേക്കാകും പോവുകയെന്നവർക്കറിയാം. ഏതെങ്കിലും തരത്തിലൊരു നടപടിയെടുത്താൽ പരാമവധി പ്രോത്സാഹനം അദ്ദേഹത്തിന് ഇടതുപക്ഷ ജനാധിപത്യമുന്നണി നൽകും. പലസ്തീനെതിരായി ബിജെപി സർക്കാർ സ്വീകരിക്കുന്ന നയത്തിന്റെ കൂടെയാണ് ഞങ്ങളെന്ന നിലപാട് കോൺഗ്രസ് എടുക്കുന്നു എന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ സംഭവം.

ഇളകി നില്ക്കുന്നവരെ അടര്ത്തി എടുക്കാനാണ് സിപിഐഎം ശ്രമം: കെ മുരളീധരന്

ആര്യാടൻ ഷൗക്കത്തിനെതിരായി എന്തെങ്കിലുമൊരു നടപടി ഉണ്ടായിക്കഴിഞ്ഞാൽ അത് കോൺഗ്രസിന്റെ സർവനാശത്തിലേക്കെത്തും. അവർ നടപടി എടുക്കുമോ ഇല്ലയോ എന്നു നമുക്ക് കാണാല്ലോ. ഞങ്ങളുടെ കൂടെ വന്നാൽ ഒരാളും അനാഥമാകില്ല. കോൺഗ്രസുകാരെപ്പോലെയല്ല ഞങ്ങൾ. ആര്യാടൻ ഷൗക്കത്തിനെ ക്ഷണിച്ചത്, ഞങ്ങൾ സ്വീകരിക്കുന്ന ഒരു നയത്തിന് അനുകൂലമായി വന്നതുകൊണ്ടാണ്. ആർഎസ്എസിനേക്കാളും വൃത്തികെട്ട സമീപനമാണ് കോൺഗ്രസ് എടുക്കുന്നത്.

എന്നിട്ട് പറയുന്നത് മതേതര പാർട്ടി എന്നാണ്. ഇതാണോ മതേതര പാർട്ടി. നവകേരള സദസ് കൂടി വന്നുകഴിഞ്ഞാൽ കോൺഗ്രസിനിവിടെ തലപൊക്കി നടക്കാനാകില്ല. കേരളത്തിലെ ജനത കോൺഗ്രസിനെ പുച്ഛിച്ചു തള്ളും. അവർ ഇടതുപക്ഷത്തിനൊപ്പം നിൽക്കും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us