ഇളകി നില്ക്കുന്നവരെ അടര്ത്തി എടുക്കാനാണ് സിപിഐഎം ശ്രമം: കെ മുരളീധരന്

സിപിഐഎം പലസ്തീന് ഐക്യദാര്ഢ്യ റാലി നടത്തുന്നത് കുത്തി തിരിപ്പുണ്ടാക്കാനും ഭരണ പരാജയം മറച്ചുവെക്കാനുമാണ്.

dot image

കോഴിക്കോട്: ആര്യാടന് ഷൗക്കത്തിന് നോട്ടീസ് നല്കിയതില് പ്രതികരണവുമായി കെ മുരളീധരന് എംപി. പലസ്തീന് റാലി സംഘടിപ്പിച്ചതിന് മാത്രമല്ല ആര്യാടന് ഷൗക്കത്തിന് നോട്ടീസ് നല്കിയതെന്നും പുനസംഘടനയുമായി ബന്ധപ്പെട്ട് പരസ്യ പ്രതിഷേധങ്ങളുണ്ടായതിന് കൂടിയാണെന്നും കെ മുരളീധരന് മാധ്യമങ്ങളോട് പറഞ്ഞു.

ഇളകി നില്ക്കുന്നവരെ അടര്ത്തി എടുക്കാനാണ് സിപിഐഎം ശ്രമിക്കുന്നത്. ആര്യാടന് ഷൗക്കത്തിന് ചെണ്ടയും ഓട്ടോറിക്ഷയും ആവശ്യമില്ല, കൈപ്പത്തിയുണ്ടെന്നും കെ മുരളീധരന് പറഞ്ഞു.

സിപിഐഎം പലസ്തീന് ഐക്യദാര്ഢ്യ റാലിയില് പങ്കെടുക്കില്ലെന്ന ലീഗിന്റെ തീരുമാനത്തിലും അദ്ദേഹം പ്രതികരിച്ചു. സിപിഐഎം പലസ്തീന് ഐക്യദാര്ഢ്യ റാലി നടത്തുന്നത് കുത്തി തിരിപ്പുണ്ടാക്കാനും ഭരണ പരാജയം മറച്ചുവെക്കാനുമാണ്.

പലസ്തീന് ഐക്യദാര്ഢ്യ റാലി; ആര്യാടന് ഷൗക്കത്ത് അച്ചടക്ക സമിതിക്ക് മുന്നില് ഹാജരാകണം

പലസ്തീന് വിഷയത്തില് സര്ക്കാരിന് ആത്മാര്ത്ഥതയുണ്ടെങ്കില് സര്വ്വകക്ഷി പ്രമേയം പാസാക്കണം. സര്ക്കാര് സര്വ്വകക്ഷി യോഗം വിളിച്ചാല് കോണ്ഗ്രസ് സഹകരിക്കും. നിയമസഭയില് പ്രമേയം പാസാക്കണം. പരിപാടിയില് പങ്കെടുക്കാത്തതിന്റെ കാരണം കോണ്ഗ്രസിന്റെ എതിര്പ്പാണെന്ന് ലീഗ് എവിടെയും പറഞ്ഞിട്ടില്ല. ലീഗിന്റെ മനസും ശരീരവും ഒരിടത്ത് തന്നെയാണ്. ഇസ്രയേലിനെതിരെ പോയി യുദ്ധം ചെയ്യാന് നമുക്ക് പറ്റില്ലല്ലോ. പട്ടാളം മോഡിയുടെ കൈയിലല്ലേ എന്നും മുരളീധരന് വിമര്ശിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us