കളമശ്ശേരി സ്ഫോടനം: ഡൊമിനിക് മാര്ട്ടിനെ 10 ദിവസം കസ്റ്റഡിയില് വിട്ടു

പ്രതിയുടെ രാജ്യാന്തര ബന്ധം അന്വേഷിക്കേണ്ടതുണ്ടെന്നും പ്രതിയെ വിശദമായി ചോദ്യം ചെയ്യണമെന്നും പൊലീസ് പറഞ്ഞു.

dot image

എറണാകുളം: കളമശ്ശേരി സ്ഫോടന കേസിലെ പ്രതി ഡൊമിനിക് മാര്ട്ടിനെ പത്ത് ദിവസത്തേക്ക് കസ്റ്റഡിയില് വിട്ടു. നവംബര് 15ന് വീണ്ടും കോടതിയില് ഹാജരാക്കണം. പ്രതിയുടെ രാജ്യാന്തര ബന്ധം അന്വേഷിക്കേണ്ടതുണ്ടെന്നും പ്രതിയെ വിശദമായി ചോദ്യം ചെയ്യണമെന്നും പൊലീസ് പറഞ്ഞു.

സാമ്പത്തിക ബന്ധങ്ങളെ കുറിച്ച് അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി. അതേ സമയം അഭിഭാഷകന് വേണ്ടെന്ന നിലപാട് ആവര്ത്തിക്കുകയാണ് പ്രതി ഡൊമിനിക് മാര്ട്ടിന്. പൊലീസിനെതിരെ പരാതിയില്ലെന്നും താന് ആരോഗ്യവാനാണെന്നും മാര്ട്ടിന് പറഞ്ഞു. വൈദ്യപരിശോധന നടപടികള് പൂര്ത്തിയാക്കിയതിന് ശേഷമാണ് മാര്ട്ടിനെ കോടതിയിലെത്തിച്ചത്.

അന്വേഷണവുമായി സഹകരിക്കും എന്നാണ് കീഴടങ്ങിയത് മുതല് പ്രതിയുടെ നിലപാട്. പ്രതിയുടെ തിരിച്ചറിയല് പരേഡ് പൂര്ത്തിയാക്കിയ കാര്യം അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ആയാണ് ഡൊമിനിക് മാര്ട്ടിനെ പൊലീസ് കസ്റ്റഡിയില് വാങ്ങുന്നത്. നിലവില് കാക്കനാട് ജില്ലാ ജയിലില് ജുഡീഷ്യല് കസ്റ്റഡിയില് ആണ് പ്രതി ഡൊമിനിക് മാര്ട്ടിന്. എന്ഐഎ അന്വേഷണം ഏറ്റെടുക്കുന്നതിന് മുന്പ് നടപടിക്രമങ്ങള് പൂര്ത്തിയാക്കാന് ആണ് പൊലീസിന്റെ ശ്രമം.

dot image
To advertise here,contact us
dot image