കേരളത്തിൽ ഓരോ വർഷവും 66,000 പുതിയ അർബുദരോഗികൾ; ധൈര്യപൂർവ്വം നേരിടാം ക്യാൻസറിനെ

സംസ്ഥാനത്തെ നിലവിലെ സ്ഥിതി തുടർന്നാൽ 2026 ആകുമ്പോഴേക്കും പ്രതിവർഷം പുതിയ രോഗികളുടെ എണ്ണം ഒരു ലക്ഷമാകും

dot image

കാൻസർ എന്ന് കേട്ടാൽ പേടിച്ച്, മരണം മുന്നിൽ കണ്ട് ഒരോ ദിവസവും തള്ളി നീക്കേണ്ടിയിരുന്ന കാലം കഴിഞ്ഞു. കൃത്യമായ പരിചരണവും ചികിത്സയും കൊണ്ട് മിക്ക അർബുദ രോഗങ്ങളേയും പിടിച്ചു കെട്ടാൻ സാധിക്കും. ശാസ്ത്രീയമായ ചികിത്സ കൃത്യ സമയത്ത് തുടങ്ങാനായാൽ ഇത് സാധ്യമാകുമെന്നാണ് പഠനങ്ങളും സൂചിപ്പിക്കുന്നത്. ക്യാൻസർ ജീവിതത്തിന്റെ അവസാനമായി കാണാതെ ധൈര്യപൂർവം അതിനെ നേരിടുക തന്നെ ചെയ്യണം അതിനുദാഹരണമാണ് അവനി എന്ന പാട്ടുകാരി.

പതിമൂന്നാം വയസിൽ അവനിയുടെ ശബ്ദത്തെ പോലും കവർന്ന് അർബുദരോഗം വന്നു. എന്നാൽ തളരാതെ കൃത്യമായ ചികിത്സ ഒരു മുടക്കവും ഇല്ലാതെ അവനി എടുത്തു. പതിയെ പതിയെ ശബ്ദം തിരിച്ചു കിട്ടി. പിന്നീട് അവനി സ്വരങ്ങളുടെ ലോകത്തിലേക്കും ചേക്കേറി. ഇന്ന് ആസ്വാദകരുടെ മനം കവർന്ന പാട്ടുകളുമായി അവനി താരമായിരിക്കുകയാണ്. അർബുദത്തെ എങ്ങനെ അതിജീവിച്ചു എന്ന് ചോദിച്ചാൽ അവനി ചിരിച്ചുകൊണ്ട് പറയും, ''അതൊരു മഹാവിപത്ത് ഒന്നുമല്ല, ധൈര്യത്തോടെ അങ്ങ് നേരിടണം. ജസ്റ്റ് കാൻസർ, അത്രേയുള്ളു'' എന്ന്.

കേരളത്തിൽ ഓരോ വർഷവും 66,000 പുതിയ അർബുദരോഗികൾ ഉണ്ടാകുന്നു എന്നാണ് കണക്ക്. ശാസ്ത്രീയമായ ചികിത്സ കൃത്യ സമയത്ത് തുടങ്ങാനായാൽ മിക്ക അർബുദ രോഗങ്ങളേയും പിടിച്ചു കെട്ടാൻ ആകുമെന്നാണ് റിപ്പോർട്ടുകൾ. ബോധവത്ക്കരണമാണ് പ്രധാനപ്പെട്ട കാര്യം.

സംസ്ഥാനത്തെ നിലവിലെ സ്ഥിതി തുടർന്നാൽ 2026 ആകുമ്പോഴേക്കും പ്രതിവർഷം പുതിയ രോഗികളുടെ എണ്ണം ഒരു ലക്ഷമാകും.

കാൻസർ ബോധവത്ക്കരണത്തിനും ചികിത്സയ്ക്കുമായി സർക്കാർ പദ്ധതികൾ ഏറെയുണ്ട്. ഇവർക്കൊപ്പം സന്നദ്ധ സംഘടനകളും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. അർബുദം വന്നാൽ എല്ലാം തകർന്നുവെന്നല്ല അർത്ഥം. തിരിച്ചറിഞ്ഞു ചികിത്സ, ധൈര്യപൂർവ്വം രോഗത്തെ നേരിടാനുള്ള കരുത്ത്, രോഗിയെ ചേർത്തു പിടിക്കാന് കുടുംബവും സമൂഹവും ഉണ്ടെങ്കിൽ ഈ വിപത്തിനെയും അതിജീവിക്കാനാകും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us