വിഷയം വിവാദമായപ്പോള് തന്നെ ആദിവാസികള്ക്ക് നിര്ദേശം നല്കി; ഫോക്ലോര് അക്കാദമി ചെയര്മാന്

വേഷം ധരിച്ചിരിക്കുന്നവരെ കാണുമ്പോള് കൗതുകവും ഇഷ്ടവും സ്നേഹവും കൊണ്ട് പലരും ഫോട്ടോ എടുക്കുകയാണ് ഉണ്ടായത്.

dot image

തിരുവനന്തപുരം: കേരളീയത്തിലെ ആദിമം പ്രദര്ശനത്തില് ആദിവാസികളെ പ്രദര്ശിപ്പിച്ചെന്ന വിവാദത്തില് വിശദീകരണവുമായി ഫോക്ലോര് അക്കാദമി ചെയര്മാന് ഒ എസ് ഉണ്ണികൃഷ്ണന്. കഴിഞ്ഞ ദിവസം വിഷയം വിവാദമായപ്പോള് തന്നെ ഫോട്ടോ എടുക്കാന് നിന്നു കൊടുക്കരുതെന്ന് ആദിവാസികള്ക്ക് നിര്ദേശം നല്കിയിരുന്നുവെന്ന് ഒ എസ് ഉണ്ണികൃഷ്ണന് റിപ്പോര്ട്ടറിനോട് പറഞ്ഞു.

ആളുകള് വന്ന് അവര്ക്കൊപ്പം ഫോട്ടോ എടുക്കുന്നതാണ് പ്രശ്നം എന്ന് ബോധ്യമായ സാഹചര്യത്തില് തന്നെ അവര്ക്ക് നിര്ദേശം നല്കിയിരുന്നു. കലാപരിപാടി കഴിഞ്ഞാല് ആ വേദിയില് നിന്ന് ഫോട്ടോ എടുത്തുകൊള്ളൂ, അതിന് ശേഷം വിശ്രമസ്ഥലത്ത് പോയി വിശ്രമിക്കണമെന്നും ഫോട്ടോക്ക് നിന്ന് കൊടുക്കരുതെന്നുമാണ് അവരോട് പറഞ്ഞത്. വേഷം ധരിച്ചിരിക്കുന്നവരെ കാണുമ്പോള് കൗതുകവും ഇഷ്ടവും സ്നേഹവും കൊണ്ട് പലരും ഫോട്ടോ എടുക്കുകയാണ് ഉണ്ടായത്. ദുരുദ്ദേശമുള്ളവര് പിന്നീട് ആ ഫോട്ടോ മോശമായി പ്രചരിപ്പിക്കുകയായിരുന്നു. അങ്ങനെയാണ് വിവാദമായതെന്നും അക്കാദമി ചെയര്മാന് ഒ എസ് ഉണ്ണികൃഷ്ണന് പറഞ്ഞു.

തെറ്റ് ബോധ്യപ്പെട്ടപ്പോള് തന്നെ അത് തിരുത്തിയെന്നും ഇത്തരത്തില് ഒരു വിഷയമുണ്ടായതില് ഖേദമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us