'കേരളീയം നാട് പൂർണമായി നെഞ്ചേറ്റി, വൻവിജയമാക്കിയത് ജനങ്ങളെന്ന് മുഖ്യമന്ത്രി

'നാടിന്റെ അഭിമാനകരമായ നേട്ടം ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്നത് പൂർണമായും സാധിച്ചു'

dot image

തിരുവന്തപുരം: കേരളീയം നാട് പൂർണമായി നെഞ്ചേറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എഴുദിവസത്തെ അനുഭവം അതാണ്. വൻവിജയമാക്കിയത് ജനങ്ങളാണെന്നും മുഖ്യമന്ത്രി കേരളീയം വേദിയിൽ പറഞ്ഞു. മഴയെ ഒന്നും കണക്കാക്കാതെ ആബാലവൃദ്ധം ജനങ്ങൾ പങ്കുകൊണ്ടു. ഒരുമയും ഐക്യവും തുടർന്നും ഉണ്ടാകണം. കേരളത്തിന്റെ എല്ലാ ഭാഗത്തുനിന്നും ആളുകൾ എത്തി. നാടിന്റെ അഭിമാനകരമായ നേട്ടം ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്നത് പൂർണമായും സാധിച്ചു.

ഈ പരിപാടിക്കെതിരായ വിമർശനങ്ങൾ ഏതെങ്കിലും നെഗറ്റീവ് വശം കൊണ്ടല്ല. ഈ നാട് ഈ വിധം അവതരിപ്പിക്കപ്പെട്ടുകൂടാ എന്ന ചിന്തയാണ് അതിന് പിന്നിൽ. ചുരുങ്ങിയ നാളുകൾ കൊണ്ട് പരിപാടി സംഘടിപ്പിച്ചത് എങ്ങനെയെന്ന് അന്വേഷിച്ചവരുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് പരിപാടി സംഘടിപ്പിക്കുന്നതിന്റെ കാരണം ഗവേഷണം ചെയ്ത് പോയവരുമുണ്ട്. പരിപാടിക്ക് പിന്നിലെ ദുരൂഹത അവർക്ക് ഇപ്പോൾ മനസിലായിക്കാണും.

വരും കാലത്ത് കേരളീയം കൂടുതൽ വിപുലമാകും. ദേശീയ, അന്തരാഷ്ട്ര തലങ്ങളിൽ എണ്ണപ്പെടുന്ന മഹോത്സവമായി കേരളീയം മാറാൻ പോകുന്നു. യുവതലമുറ സജീവമായി പങ്കെടുത്തു. പലസ്തീനിലെ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നമാണ് കേരളീയത്തിനിടയിലും വേദന. ഇക്കാര്യത്തിൽ ആർക്കും നിഷ്പക്ഷത പാലിക്കാനാവില്ല. പൊരുതുന്ന പലസ്തീൻ ജനതയ്ക്ക് ഒറ്റക്കെട്ടായി ഐക്യദാർഢ്യം അറിയിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നേട്ടങ്ങളിൽ ആശ്വസിച്ച് ഇരിക്കാനാവില്ല. ഇനിയും മുന്നോട്ടുപോകേണ്ടതുണ്ട്. കേവലം സാമ്പത്തിക വളർച്ചയിൽ മാത്രം ഊന്നിയുളള കാഴ്ചപ്പാടല്ല നവകേരളം മുന്നോട്ടു വെക്കുന്നത്. കേരളത്തെ ഭവന രഹിതരില്ലാത്ത സംസ്ഥാനമാക്കി മാറ്റാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അടുത്ത മൂന്ന് വർഷം ഈ ലക്ഷ്യവുമായി മുന്നോട്ട് പോകും. ഇക്കാര്യത്തിൽ കേന്ദ്രസഹായം വർദ്ധിപ്പിച്ചേ തീരുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

തീരം സംരക്ഷിക്കുന്നതിന് കേന്ദ്ര സഹായം ആവശ്യമാണ്. തീരമേഖല രാജ്യത്തിന്റെ അതിർത്തി കൂടിയാണ്. മത്സ്യത്തൊഴിലാളി പുനരധിവാസത്തിന് കേന്ദ്ര സഹായമില്ല. സഹായത്തിനായി കേരളം കേന്ദ്രത്തിൽ സമ്മർദം ചെലുത്തും. റബർ വില വർദ്ധിപ്പിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ നല്ല പങ്ക് വഹിക്കണം. കേന്ദ്രത്തിന് കേരളത്തോടും മറ്റുസംസ്ഥാനങ്ങളോടും വിവേചന നിലപാടാണ്. അടിയന്തര പരിഹാരം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സഹകരണ മേഖലയെ തകർക്കാൻ പല കേന്ദ്രങ്ങളിൽ നിന്നും ശ്രമം നടക്കുന്നുണ്ട്. അത് വിലപ്പോവില്ലെന്നും കേരള ബാങ്കും പ്രാദേശിക സഹകരണ സംഘങ്ങളുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുo. ന്യായമായ ആവശ്യങ്ങൾക്ക് മുന്നിൽ കേരളത്തിൽ ഒരു സംരംഭകനും ചുവപ്പുനാടയുടെ പ്രതിബന്ധം ഉണ്ടാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനിടെ ബിജെപി നേതാവ് ഒ രാജഗോപാൽ കേരളീയം വേദിയിലെത്തി. മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ സദസ്സിലെത്തിയ രാജഗോപാൽ ആദ്യ നിരയിൽ തന്നെ ഇരുന്നു. ഇരിപ്പിടത്തിനരികിൽ ചെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, ഒ രാജഗോപാലിനെ അഭിവാദ്യം ചെയ്തു.

വിഷയം വിവാദമായപ്പോള് തന്നെ ആദിവാസികള്ക്ക് നിര്ദേശം നല്കി; ഫോക്ലോര് അക്കാദമി ചെയര്മാന്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us